|    Jan 20 Fri, 2017 1:26 pm
FLASH NEWS

ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടുന്ന വെള്ളത്തില്‍ വിബ്രിയോ കോളറയുടെ സാന്നിധ്യം

Published : 22nd July 2016 | Posted By: SMR

മലപ്പുറം: കോളറ റിപോര്‍ട്ട് ചെയ്ത കുറ്റിപ്പുറം ടൗണില്‍ നിന്നു ഭാരതപുഴയിലേക്ക് ഒഴുക്കിവിടുന്ന അഴുക്കുവെള്ളത്തില്‍ നിന്നു ശേഖരിച്ച മൂന്ന് സാംപിളുകളില്‍ കോളറയ്ക്ക് കാരണമാവുന്ന വിബ്രിയോ കോളറയുടെ സാന്നിധ്യം കണ്ടെത്തി.
മൊത്തം പതിനഞ്ച് ഇടങ്ങളില്‍ നിന്നുമാണ് വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ച് പൂക്കോട് കാര്‍ഷിക സര്‍വകലാശാലയിലെ ഫുഡ് ക്വാളിറ്റി അഷ്വറന്‍സ് ലബോറട്ടറിയിലേക്ക് അയച്ചിരുന്നത്. പരിശോധനാ ഫലം വന്നതിന്റെ അടിസ്ഥാനത്തില്‍ അടച്ച ഹോട്ടലുകള്‍ ഉപാധികളോടെ നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതി നിര്‍ദേശിച്ചു. അതേസമയം, 21ന് റിപോര്‍ട്ട് ചെയ്ത അഞ്ച് കേസുകളടക്കം 62 ഡിഫ്തീരിയ കേസുകള്‍ ജില്ലയില്‍ നിന്നു റിപോര്‍ട്ട് ചെയ്തു. ഇതില്‍ 17 കേസുകള്‍ സ്ഥിരീകരിച്ചു. 5,429 കുട്ടികള്‍ക്കടക്കം ഇതുവരെ 1,36,606 പേര്‍ക്ക് ടിഡി വാക്‌സിന്‍ നല്‍കിയതായി ഡിഎംഒ ഡോ. വി ഉമര്‍ ഫാറൂഖ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക