|    Apr 30 Sun, 2017 6:44 am
FLASH NEWS

ഭാഗാധാര രജിസ്‌ട്രേഷന്‍: നിരക്കുവര്‍ധന പിന്‍വലിക്കാന്‍ ധാരണ

Published : 28th October 2016 | Posted By: SMR

തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലെ ഭൂമിയിടപാടുകള്‍ക്കു കഴിഞ്ഞ ബജറ്റിലൂടെ നടപ്പാക്കിയ മുദ്രപത്ര-രജിസ്‌ട്രേഷന്‍ നിരക്കുവര്‍ധന പിന്‍വലിക്കാന്‍ തീരുമാനം. ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
അഞ്ചേക്കര്‍ വരെയുള്ള ഭാഗാധാരം, ഒഴിമുറി, ഇഷ്ടദാനം എന്നിവയുടെ രജിസ്‌ട്രേഷന്‍ നിരക്ക് വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിക്കാനാണ് ധാരണയായത്. സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചാല്‍ നിരക്കുവര്‍ധന പിന്‍വലിക്കാമെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ അറിയിച്ചിരുന്നു. സബ്ജക്ട് കമ്മിറ്റി റിപോര്‍ട്ടിന് സഭ അംഗീകാരം നല്‍കുന്നതോടെ തീരുമാനം പ്രാബല്യത്തിലാവും.
കഴിഞ്ഞ ബജറ്റിലാണ് രജിസ്‌ട്രേഷന്‍ ഫീസ് ഒരു ശതമാനത്തില്‍ നിന്ന് മൂന്നു ശതമാനമായി ഉയര്‍ത്തിയത്. പുതിയ തീരുമാനമനുസരിച്ച് അഞ്ചേക്കര്‍ വരെയുള്ള ഭാഗാധാര രജിസ്‌ട്രേഷനുകള്‍ക്ക് ഒരു ശതമാനം നിരക്ക്, അല്ലെങ്കില്‍ 1000 രൂപ ഏതാണ് കുറവ് അതായിരിക്കും ബാധകമാവുക. ഒഴിമുറി, ഇഷ്ടദാനം എന്നിവയ്ക്ക് ഒരു ശതമാനം അല്ലെങ്കില്‍ 25,000 രൂപ ഏതാണ് കുറവ് അതായിരിക്കും ബാധകം. അഞ്ചേക്കറിനു മുകളിലുള്ള രജിസ്‌ട്രേഷനുകള്‍ക്ക് വര്‍ധിപ്പിച്ച നിരക്കില്‍ ഫീസ് നല്‍കേണ്ടിവരും. സ്വര്‍ണത്തിനുള്ള പര്‍ച്ചേസ് ടാക്‌സില്‍ ഇളവ് അനുവദിക്കണമെന്ന നിര്‍ദേശം യോഗം തള്ളി. മൊബൈല്‍ ചാര്‍ജറുകള്‍ക്ക് 14.5 ശതമാനം നികുതി ഏകീകരിച്ചു. ഇതനുസരിച്ച് വോഡഫോണ്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്ന കുടിശ്ശിക ഒഴിവാക്കാനുള്ള നിര്‍ദേശം പിന്‍വലിച്ചു. 2005 മുതലുള്ള 15 കോടി രൂപയുടെ കുടിശ്ശിക ഇളവ് നല്‍കാനുള്ള നിര്‍ദേശമാണ് ഉപേക്ഷിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day