പട്ന: ബീഹാറിലെ മുസ് ലിം ഭൂരിപക്ഷ മേഖലയായ ഭാഗല്‍പൂരില്‍ വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്തെന്ന കേസില്‍ കേന്ദ്രമന്ത്രിയുടെ മകനടക്കം ഒന്‍പത് പേര്‍ക്കെതിരെ കേസെടുത്തു. കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേയുടെ മകന് അരിജിത് ശാസ്വത് അടക്കമുള്ള ഒന്‍പത് പേര്‍ക്കെതിരെയാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അരിജിത് ശാസ്വത് സംഘടിപ്പിച്ച റാലിയില്‍ പ്രകോപനപരമായി പ്രസംഗിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തുവെന്നാണ് കേസ്.

അഭയ് കുമാര്‍ ഘോഷ്, പ്രമോദ് വര്‍മ്മ, ദേവ്കുമാര്‍ പാണ്ഡെ, നിരഞ്ജന് സിംഗ്, സഞ്ജയ് സിംഗ്, സുരേന്ദ്ര പഥക്, അനൂപ് ലാല്‍ സാഹ, പ്രണവ് സാഹ തുടങ്ങിയവരാണ് മറ്റ് പ്രതികള്‍. വര്‍ഗീയ വിദ്വേഷം വളര്‍ത്തുക, അനുവാദമില്ലാതെ സംഘംചേരല്‍, മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിക്കുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് ഭാഗല്‍പൂരില്‍ ബി.ജെ.പി, ആര്.എസ്.എസ്, ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ കലാപമഴിച്ചുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.