|    Jan 18 Wed, 2017 9:53 pm
FLASH NEWS

ഭവനവായ്പയുടെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; ഒരാള്‍ പിടിയില്‍

Published : 5th August 2016 | Posted By: SMR

തൊടുപുഴ: ഹൗസിങ് ബോര്‍ഡില്‍ നിന്ന് വീട് തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാളെ കട്ടപ്പന പോലിസ് അറസ്റ്റ് ചെയ്തു. നത്തുകല്ല് സ്വദേശി അയന്തിക്കല്‍ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. ഭവന വായ്പ സംഘടിപ്പിച്ചു നല്‍കുമെന്ന് പത്രപ്പരസ്യം നല്‍കി പലരില്‍ നിന്നായി ഇയാള്‍ ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പ്രാഥമികമായി കണ്ടെത്തിയത്.
ഇരട്ടയാര്‍ സ്വദേശിയായ അജിയുടെ പരാതിയിലാണ് പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അജിയെ കൂടാതെ തട്ടിപ്പിനിരയായ മറ്റു മൂന്നുപേരും ഇയാള്‍ക്കെതിരേ പോലിസിനു മൊഴി നല്‍കി. കട്ടപ്പനയില്‍ ഹൗസിങ് ബോര്‍ഡ് കോംപ്ലക്‌സില്‍ മലനാട് നവജീവന്‍ റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി എന്ന പേരില്‍ സ്ഥാപനം നടത്തി വരികയായിരുന്നു സെബാസ്റ്റ്യന്‍.
സൊസൈറ്റിയുടെ പേരു മറയാക്കിയാണ് തട്ടിപ്പുകള്‍ നടത്തിയത്. രണ്ടു ലക്ഷം രൂപ ഹൗസിങ് ബോര്‍ഡിലടച്ചാല്‍ വീടു നിര്‍മാണത്തിന് നാലു ലക്ഷം സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. രണ്ടു തവണയായി ഇരട്ടയാര്‍ സ്വദേശി അജിയുടെ കൈയില്‍ നിന്നു രണ്ടു ലക്ഷം രൂപയിലധികം വാങ്ങി.
ട്രസ്റ്റിന്റെ പേരിലുള്ള അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. നാട്ടിലുള്ള എസ്ബിടി ശാഖയില്‍ പണം നിക്ഷേപിക്കാമെന്ന് പറഞ്ഞ അജിയെ കട്ടപ്പനയില്‍  വിളിച്ചു വരുത്തി പണം വാങ്ങി സ്വന്തം പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് പ്രതി ചെയ്തത്.
കേസുണ്ടായാല്‍ അതിനെ മറികടക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പരാതിക്കാര്‍ പറയുന്നു.
ലോണ്‍ ലഭിക്കാതായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തു വന്നത്. കൂടുതല്‍ പേരില്‍ നിന്നു പണം തട്ടിയെടുത്തിട്ടുണ്ടാവാമെന്നാണ് പോലിസ് നിഗമനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക