|    Nov 25 Sat, 2017 7:30 am
FLASH NEWS

ഭവനരഹിതര്‍ക്ക് മുടിപ്പാറയില്‍ ലൈഫ് പദ്ധതി

Published : 5th August 2017 | Posted By: fsq

 

അടിമാലി: ഭവനരഹിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന ലൈഫ് പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. പഞ്ചായത്തുകള്‍ പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ ആക്ഷേപം നല്‍കാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചു. ആഗസ്റ്റ് 10വരെ ആക്ഷേപങ്ങളും അപേക്ഷകളും നല്‍കാനുള്ള സമയമുണ്ട്. അടി മാലി പഞ്ചായത്തില്‍ പദ്ധതി നടപ്പാ ക്കുന്നതിനുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇരുമ്പുപാലത്തിന് സമീപം മുടിപ്പാറയില്‍ 1.90 ഏക്കര്‍ സ്ഥലമാണ് ഇതിനായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഇവിടെ നാല് നില കളോടുകൂടിയ 16 ഫഌറ്റ് സമുച്ചയങ്ങളാണ് ഇവിടെ ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുക.215 ഫഌറ്റുകളാണ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഉണ്ടാവുക. ഇതോടെ ഇത്രയും കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടാകും. ഓരോ ഫഌറ്റിനും നാല് ലക്ഷത്തോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. കിറ്റ്‌കോയുടേയും ഭവനം ഫൗണ്ടേഷ ന്റേയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആദ്യഘട്ട പരിശോധന നടത്തി. ഇനി മണ്ണ് പരിശോധനയുള്‍പ്പടെ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഏറ്റവും പ്രകൃതിര മണീയമായ സ്ഥലമാണ് ഇവിടെ. എല്ലാ വിധ ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ടാകുമെന്നാണ് അധികൃതര്‍. സര്‍ക്കാര്‍ നവകേരള മിഷന്റെ ഭാഗമായാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക