|    Jul 23 Mon, 2018 2:44 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഭര്‍ത്താവ് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ച യുവതി ഗുരുതരാവസ്ഥയില്‍

Published : 6th September 2017 | Posted By: fsq

 

കോഴിക്കോട്: ഭര്‍ത്താവ് നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് വെള്ളമുണ്ട സ്വദേശിനി യാച്ചേരി വീട്ടില്‍ ഫസീല(22)യെയാണ് ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജിലെത്തിച്ചത്. ആസിഡ് കുടിച്ചതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. അന്നനാളവും മറ്റും പൊള്ളലേറ്റ് ചുരുങ്ങിയ നിലയിലാണെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ഫസീല മൈസൂര്‍ കല്യാണത്തിന്റെ ഇരയാണെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ 31ന് രാത്രിയാണ് ഫസീലയെ ഭര്‍ത്താവ് പുങ്കു നൂറുള്ള ബംഗളൂരുവിലെ ഹൗറള്ളി സ്ട്രീറ്റില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ വച്ച് ആസിഡ് കുടിപ്പിച്ചത്.  രാത്രി ഭക്ഷണം കഴിക്കുന്നതിനിടയില്‍ നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നുവെന്ന് മെഡിക്കല്‍ കോളജ് പോലിസിനു നല്‍കിയ പരാതിയിലുള്ളത്.വീട്ടില്‍ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്ന കുപ്പിയില്‍ നേരത്തേ ആസിഡ് നിറച്ചുവച്ച ഭര്‍ത്താവ്, തന്നെ നിര്‍ബന്ധിച്ച് കുടിപ്പിച്ചതാണെന്നും പരാതിയില്‍ പറയുന്നു. രണ്ടു വര്‍ഷം മുമ്പാണ് വിവാഹം നടന്നത്. വിവാഹശേഷം ഫസീലയുടെ സ്വര്‍ണാഭരണമെല്ലാം വീടുവയ്ക്കാനെന്ന വ്യാജേന ഭര്‍ത്താവ് കൈക്കലാക്കിയിരുന്നു. വീടുപണി തുടങ്ങാതിരുന്നതിനാല്‍ ഫസീലയും ബന്ധുക്കളും ഇതേക്കുറിച്ച് നൂറുള്ളയോട് നിരന്തരമായി ചോദിച്ചിരുന്നു.  ഇതേത്തുടര്‍ന്ന് ഭര്‍ത്താവു തന്നെ മര്‍ദിക്കാന്‍ തുടങ്ങിയതായും ഫസീലയുടെ പരാതിയില്‍ പറയുന്നു. മിക്ക ദിവസങ്ങളിലും ഇതേ ചൊല്ലി വീട്ടില്‍ തര്‍ക്കം പതിവായിരുന്നുവെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ 31ന് രാത്രി അത്തരം സംഭവങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളമെന്ന വ്യാജേന നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിക്കുകയാണുണ്ടായതെന്നുമാണ് പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.സംഭവത്തെ തുടര്‍ന്ന് ഫസീലയെ ബംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയ്ക്കു വിധേയമാക്കിയിരുന്നു. വിവരമറിഞ്ഞെത്തിയ ബന്ധുക്കളാണ് ഫസീലയെ നാട്ടിലെത്തിച്ചതും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss