|    Jan 17 Tue, 2017 10:30 am
FLASH NEWS

ഭര്‍ത്താവ് തീ കൊളുത്തിയ നവവധു മരിച്ചു

Published : 11th September 2016 | Posted By: SMR

കാസര്‍കോട്: ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ഉത്തര്‍പ്രദേശ് ഝാന്‍സി ഉദ്ദാവ സ്വദേശിനി അസ്‌റീന(22)യാണ് ഇന്നലെ രാവിലെ മംഗളുരു ആശുപത്രിയില്‍ മരിച്ചത്. ഭര്‍ത്താവ് ലക്‌നൗ വസീര്‍ഗഞ്ച് സ്വദേശി നഫീസി(28)നെ കൊലക്കുറ്റം ചുമത്തി പോലിസ് അറസ്റ്റ് ചെയ്തു.
വിദ്യാനഗര്‍ ചാലയിലെ സിഎം ക്വാട്ടേഴ്‌സില്‍ താമസിച്ചുവരുകയായിരുന്നു ഇവര്‍. ബുധനാഴ്ച രാത്രിയാണ് ഇവര്‍ താമസിക്കുന്ന ചാലയിലെ ക്വാട്ടേഴ്‌സില്‍ വച്ച് വാക്ക്തര്‍ക്കത്തിനിടെ നഫീസ് അസ്‌റീനയെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.
അതീവ ഗുരുതര നിലയില്‍ മംഗളൂരു ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അസ്‌റീനയില്‍ നിന്ന് മജിസ്‌ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തിയിരുന്നു. വധശ്രമ കേസാണ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. അസ്‌റീന മരിച്ചതോടെ കൊലക്കുറ്റം ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക