|    Oct 19 Thu, 2017 4:51 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ : പരോള്‍ തേടി ശശികല കോടതിയില്‍

Published : 3rd October 2017 | Posted By: fsq

 

ബംഗളൂരു: ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ പരോള്‍ തേടി വി കെ മുന്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല. അസുഖബാധിതനായി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ കാണുന്നതിനു 15 ദിവസത്തെ പരോള്‍ അനുവദിക്കണമെന്ന ആവശ്യവുമായി ശശികല കോടതിയെ സമീപിച്ചത്. അനധികൃത സ്വത്തുസമ്പാദന കേസില്‍ ശിക്ഷ അനുഭവിക്കുന്ന ശശികലയെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ഇപ്പോഴുള്ളത്. കരള്‍രോഗം ഉള്‍പ്പെടെയുള്ള രോഗങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 74കാരനായ നടരാജന് കരള്‍മാറ്റ ശസ്ത്രക്രിയ നടക്കാനിരിക്കെ ഭാര്യയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നാണ് മാധ്യമ റിപോര്‍ട്ടുകള്‍. ഭര്‍ത്താവിന്റെ ആരോഗ്യസ്ഥിതി മോശമായി തുടരുന്ന സാഹചര്യത്തില്‍ ശശികലയ്ക്ക് പരോള്‍ ലഭിക്കുമെന്ന ചില റിപോര്‍ട്ടുകള്‍ നേരത്തെത്തന്നെ പുറത്തുവന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക