|    Jun 23 Sat, 2018 9:55 pm
FLASH NEWS
Home   >  Kerala   >  

ഭര്‍ത്താവ് കസേരയിലിരുന്ന് മരിച്ചു: ഭാര്യ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published : 22nd May 2017 | Posted By: shins

 

അരുവിക്കര : ഭര്‍ത്താവിനെ വീടിനുള്ളിലെ കസേരയിലിരുന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ ഭാര്യ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒന്നര ദിവസം കിണറ്റില്‍ കിടന്ന വീട്ടമ്മയെ അഗ്‌നിശമന സേനയെത്തിയാണ് രക്ഷിച്ചത്. അരുവിക്കര ചെറിയകൊണ്ണി കട്ടറക്കുഴി മേലേവീട്ടില്‍ ബാലന്‍നായര്‍ (45) ആണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ രമാദേവി (43) യെ നിസാര പരിക്കുകളോടെ അഗ്‌നിശമന സേന രക്ഷിച്ചു. ശനിയാഴ്ച രാത്രി വീട്ടിലെത്തിയ ബാലന്‍നായര്‍ കസേരയില്‍  ഇരുന്ന് ഉറങ്ങുകയായിരുന്നു. ഞായറാഴ്ച പതിനൊന്ന് മണിയായിട്ടും ഇദ്ദേഹം ഉണരാത്തതിനെ തുടര്‍ന്ന് ഭാര്യ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് മരിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് അവര്‍ വീട്ടിലെ കിണറ്റില്‍ ചാടുകായയിരുന്നെന്ന് പോലീസ് പറഞ്ഞു. ബാലന്‍ നായര്‍ പണിയ്‌ക്കെത്താത്ത് അന്വേഷിച്ചെത്തിയ സുഹൃത്താണ് മരണ വിവരം പുറത്തറിയിക്കുന്നത്. വീടിന്റെ വാതിലുകളെല്ലാം തുറന്ന് കിടക്കുകയായിരുന്നു. കിണറ്റില്‍ നിന്നും ഞരക്കം കേട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രമാദേവിയെ കണ്ടെത്തിയത്. ഇവര്‍ക്ക് മാനസിവൈകല്യമുള്ളതായി പോലീസ് പറഞ്ഞു. ബാലന്‍-രമാദേവി ദമ്പതിമാര്‍ക്ക് മക്കളില്ല. അരുവിക്കര പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. സംഭവത്തില്‍ ദൂരൂഹതയുണ്ടോയെന്ന് അന്വേഷിക്കുന്നതായി അരുവിക്കര പോലീസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss