|    Jun 24 Sun, 2018 1:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭര്‍ത്താവില്‍ നിന്നു പീഡനം; സഹായാഭ്യര്‍ഥനയുമായി യുവതിയുടെ വീഡിയോ

Published : 6th February 2018 | Posted By: kasim kzm

മുംബൈ: ഭര്‍ത്താവില്‍ നിന്നുള്ള പീഡനത്തില്‍നിന്നു രക്ഷനേടാന്‍ പോലിസ് സഹായം അഭ്യര്‍ഥിച്ചുള്ള സ്ത്രീയുടെ വീഡിയോ ട്വിറ്ററില്‍. ഭര്‍ത്താവ് വര്‍ഷങ്ങളോളമായി മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് മുംബൈ ഖാര്‍ സ്വദേശിനിയായ യുവതിയാണു വീഡിയോയിലെത്തിയത്. യുവതിയുടെ സഹായാഭ്യര്‍ഥന വീഡിയോ സംവിധായകന്‍ അശോക് പണ്ഡിറ്റാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ‘എന്നെ സഹായിക്കൂ… ഈ മനുഷ്യന്‍ എന്നെ പീഡിപ്പിച്ചു കൊല്ലും. എനിക്കു നീതി കിട്ടിയില്ലെങ്കില്‍ ഖാറിലെ തെരുവില്‍ ഞാന്‍ ജീവിതം അവസാനിപ്പിക്കും. എനിക്ക് നീതി തരൂ.’ എന്ന് യുവതി പറയുന്നു. തന്റെ കുഞ്ഞുങ്ങളെ ആലോചിച്ച് മാത്രമാണ് താന്‍ ബന്ധം തുടരുന്നത്. എന്നാല്‍ ഭര്‍ത്താവ് ജീവിക്കാന്‍ അനുവദിക്കുന്നില്ല. ഭര്‍ത്താവിനെതിരേ പരാതിപ്പെട്ടിട്ടും പോലിസ് നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിക്കുന്നു.അതേസമയം, സംഭവം അന്വേഷിച്ചുവരികയാണെന്നും ഉടന്‍ നടപടിയെടുക്കുമെന്നും പോലിസ് അധികൃതര്‍ അറിയിച്ചു. ദമ്പതികള്‍ക്ക് മൂന്നു കുട്ടികളുണ്ടെന്നും ഭര്‍ത്താവും രണ്ട് കുട്ടികളും 11ാമത്തെ നിലയിലെ ഫഌറ്റിലും ഭാര്യയും മകളും 12ാം നിലയിലെ ഫഌറ്റിലുമാണ് താമസമെന്നും പോലിസ് ഓഫിസര്‍ അറിയിച്ചു.സ്ത്രീയുടെ പരാതിയില്‍ വീട്ടില്‍ അതിക്രമിച്ചു കടന്നതിനും ഭീഷണിപ്പെടുത്തിയതിനും രണ്ട് കേസുകള്‍ ആരോപിതനെതിരേ എടുത്തിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss