|    Aug 21 Mon, 2017 10:20 am
Home   >  Kerala   >  

ഭര്‍ത്താവിന് കഞ്ചാവ് ബിസിനസ്സാണോയെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ്;ശോഭാ സുരേന്ദ്രന്‍ പരാതി നല്‍കി

Published : 4th August 2017 | Posted By: mi.ptk

കൊച്ചി: 25 ലക്ഷത്തിന്റെ കാര്‍ വാങ്ങിയത് ഭര്‍ത്താവിന്റെ ബിസിനസ്സില്‍ നിന്നുള്ള ലാഭംകൊണ്ടാണെന്നുള്ള ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പരമാര്‍ശനത്തിനെതിരെ നാട്ടുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ജെനു ജനാര്‍ദ്ദനന്‍ എന്നയാളാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. 25 ലക്ഷത്തിന്റെ കാര്‍ വാങ്ങിയത് ഭര്‍ത്താവിന്റെ ബിസിനസ്സില്‍ നിന്ന് കിട്ടിയ ലാഭംകൊണ്ടാണെന്ന് പറഞ്ഞാല്‍ താങ്കളുടെ ഭര്‍ത്താവിന് കഞ്ചാവ് ബിസിനസ്സാണെന്ന് നാട്ടുകാര്‍ക്ക് സംശയമുണ്ടാകുമെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. സംഭവത്തില്‍ ശോഭാ സുരേന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കി. സോഷ്യല്‍ മീഡിയ വഴി തനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുന്നു എന്നുകാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
മെഡിക്കല്‍ കോളേജ് കോഴ വിവാദമുയര്‍ന്ന സമയത്ത് ശോഭാ സുരേന്ദ്രനെതിരെയും ആരോപണമുയര്‍ന്നിരുന്നു. ഈ സമയത്താണ് തനിക്ക് സ്വത്തുണ്ടായത് ഭര്‍ത്താവിന്റെ ബിസിനസ്സിലൂടെയും പാരമ്പര്യ സ്വത്തുക്കിലൂടെയുമാണെന്ന് ശോഭ പറഞ്ഞത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
പ്രിയപ്പെട്ട ശോഭ ചേച്ചി.. എന്റെ വീട്ടീന്ന് വെറും മൂന്ന് മിനിറ്റ് നടന്നാ ചേച്ചീടെ വീടെത്തും.. സുരേന്ദ്രന് കൃഷിപ്പണിയും ബിസിനസ്സും ഉള്ള കാര്യം ഇത്രയും കാലം ഒളിച്ചു വച്ചതിന് ഞാന്‍ ചേച്ചിയോടു പിണക്കാണ്.. ആട്ടെ ഇനി നാട്ടില്‍ വരുമ്പൊ ഒന്ന് പറഞ്ഞു തരണേ…. സുരേട്ടന്‍ എന്ത് ബിസിനസ്സാണ് ചെയ്യുന്നതെന്ന്.. !!! ഒരു നാട്ടുകാരനായ എനിക്കതറിയില്ല എന്ന് പറഞ്ഞാനാണക്കേടല്ലെ….
. കുറച്ചു ദിവസം മുന്‍പ് കുടിച്ചവശനായി വന്ന സുരേട്ടനുമായി പൊരിഞ്ഞ അടി നടന്നിരുന്നുവെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞ് ഞാനറിഞ്ഞിരുന്നു.. അന്ന് പോലീസ് വണ്ടി സൈറണ്‍ മുഴക്കി വന്ന് നാട്ടുകാരുടെയൊക്കെ സാന്നിദ്ധ്യത്തില്‍ രണ്ടു പേരെയും താക്കീത് ചെയ്ത് വിട്ടത് മറക്കാന്‍ സമയമായിട്ടില്ലല്ലൊ!. എന്നിട്ടും എന്തിനാ ചേച്ചി ആകെ മൂന്നര സെന്റ് മാത്രം സ്വന്തമായിട്ടുള്ള ആ പാവത്തിനെ ഇങ്ങനെ പറഞ്ഞു നാറ്റിക്കുന്നത്.. ചേച്ചി 25 ലക്ഷത്തിന്റെ ഒരു കാറ് വാങ്ങിയത് സുരേട്ടന്റെ ബിസ്സിനസില്‍ നിന്ന് കിട്ടിയ ലാഭം കൊണ്ടാണെന്ന് പറഞ്ഞാല്‍ സുരേട്ടന് കഞ്ചാവ് ബിസ്സിനസ്സ് ആണോ എന്ന് നാട്ടുകാര്‍ സംശയിച്ചു പോകില്ലെ… ഇത്ര മനോഹരമായി കള്ളം അവതരിപ്പിക്കാന്‍ ചേച്ചിക്കല്ലാതെ മറ്റൊരു നേതാവിനും കഴിയുമെന്ന് തോന്നുന്നില്ല കെട്ടൊ.. മൂക്കുതലക്കാരല്ലാത്ത ആരും വിശ്വസിച്ചു പോകും.. ചേച്ചി കള്ളനോട്ടിന്റെ വിഹിതം പറ്റിയെന്നൊന്നും ഞാന്‍ പറയില്ലട്ടൊ.. അത് മ്മടെ മൂക്കോലക്കാര്‍ക്ക് നാണക്കേടല്ലെ… ഇനി ഈ വീഡിയൊ കണ്ട് മൂക്കുതലക്കാരുടെ അഭിപ്രായം എന്താണെന്ന് നോക്കാം…

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക