|    Jan 22 Sun, 2017 1:16 am
FLASH NEWS

ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങ് നടത്താന്‍ യുവതി മക്കളെ പണയംവച്ചു

Published : 19th February 2016 | Posted By: SMR

ഭുവനേശ്വര്‍: ഭര്‍ത്താവിന്റെ ഭൗതിക ശരീരം മറവുചെയ്യാന്‍ പണമില്ലാത്തതിന്റെ പേരില്‍ 13ഉം, 11ഉം വയസ്സായ ആണ്‍മക്കളെ അമ്മ അയല്‍ക്കാരന് പണയം വച്ചു.ഒഡീഷയിലെ ഗാദുലി ഗ്രാമത്തിലാണ് സംഭവം.
സാബിത്രി നായക് എന്ന ആദിവാസി യുവതിയാണ് ഭര്‍ത്താവ് റെയ്ബന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി മുകേഷ് (13), സുകേഷ് (11) എന്നീ മക്കളെ പണയം വച്ചത്. ദീര്‍ഘനാളായി കിടപ്പിലായിരുന്ന റെയ്ബന്റെ ചികില്‍സയ്ക്കായി കുടുംബത്തിന്റെ മുഴുവന്‍ സമ്പാദ്യവും ഇവര്‍ ചെലവഴിച്ചിരുന്നു. പണമില്ലാതെയായതോടെ മക്കളുടെ പഠനം നേരത്തെ നിര്‍ത്തിയിരുന്നു. നിവൃത്തിയില്ലാത്തതിനാലാണ് മക്കളെ പണയം വയ്‌ക്കേണ്ടിവന്നതെന്ന് സാബിത്രി പറഞ്ഞു. കഴിഞ്ഞ റിപബ്ലിക് ദിനത്തിലാണ് റെയ്ബ മരിച്ചത്. എന്നാല്‍ മക്കളെ പണയം വച്ച വിവരം കഴിഞ്ഞ ദിവസമാണ് പുറത്തായത്. അയല്‍ക്കാരന്റെ കാലികളെ മേയ്ക്കുന്ന ജോലിയാണ് സാബിത്രിയുടെ മക്കള്‍ ഇപ്പോള്‍ ചെയ്യുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക