|    May 27 Sat, 2017 4:31 am
FLASH NEWS

ഭര്‍ത്താവിന്റെ മൃതദേഹവുമായി ബൈക്കില്‍ സഞ്ചരിച്ച യുവതി പിടിയില്‍

Published : 27th September 2016 | Posted By: SMR

ഹൈദരാബാദ്: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി 12 കിലോമീറ്റര്‍ ബൈക്കില്‍ സഞ്ചരിച്ച യുവതി പിടിയില്‍. മരുമകന്റെ സഹായത്തോടെ ഭര്‍ത്താവിനെ തല ചുമരിലിടിച്ച് കൊലപ്പെടുത്തകയായിരുന്നെന്ന് പോലിസ് പറഞ്ഞു. തുടര്‍ന്ന് മൃതദേഹവുമായി ഇരുവരും ബൈക്കില്‍ സഞ്ചരിക്കവെയാണ് പോലിസ്പിടിയിലായത്.
അയല്‍ക്കാരന്റെ ബൈക്കില്‍ മൃതദേഹവുമായി രാത്രി 11.30ഓടെ സഞ്ചരിച്ച ഇവരെ സംശയം തോന്നി പോലിസ് തടയുകയായിരുന്നു. പോലിസ് കൈ കാണിച്ചെങ്കിലും രണ്ട് കിലോമീറ്ററോളം ദൂരം ഇവര്‍ നിര്‍ത്താതെ പോയി.
പിന്നീട് പോലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മദ്യപിച്ച് റോഡരികില്‍ കിടന്ന ഭര്‍ത്താവിനെയുംകൊണ്ട് പോവുകയാണെന്നാണ് യുവതി ആദ്യം പറഞ്ഞത്. എന്നാല്‍, വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ് കൊലപാതകവിവരം പുറത്തുവന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day