|    Jan 21 Sat, 2017 5:44 am
FLASH NEWS

ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റില്‍ ഭാര്യയുടെ പേരു ചേര്‍ക്കണമെന്ന് കേന്ദ്രം

Published : 4th November 2015 | Posted By: SMR

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റില്‍ ഭാര്യയുടെ പേരു ചേര്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കാന്‍ രജിസ്ട്രാര്‍ ജനറലിനോട് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ആവശ്യപ്പെട്ടു. ഉത്തരവു നടപ്പാക്കാത്തതില്‍ സംസ്ഥാനങ്ങളെ ശാസിക്കാനും വനിതാ ശിശുക്ഷേമ മന്ത്രി മേനകാഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റില്‍ ഭാര്യയുടെ പേരു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് രജിസ്ട്രാര്‍ ജനറല്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ചില സംസ്ഥാനങ്ങളില്‍ ഇതു നടപ്പാക്കിയിട്ടുണ്ട്.മരണ സര്‍ട്ടിഫിക്കറ്റില്‍ ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ പേര് ഉള്‍ക്കൊള്ളിക്കണമെന്നും ചില സംസ്ഥാനങ്ങള്‍ ഇതു നടപ്പാക്കിയിട്ടില്ലെന്നും മുതിര്‍ന്ന മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭര്‍ത്താവിന്റെ മരണശേഷം ഭാര്യക്ക് സ്വത്തവകാശം നിഷേധിക്കപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാവുന്നുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിമിലും മറ്റും സ്ത്രീകളെ സഹായിക്കാന്‍ മരണ സര്‍ട്ടിഫിക്കറ്റില്‍ ഭാര്യയുടെ പേരു ചേര്‍ക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക