|    Jan 24 Tue, 2017 2:56 pm
FLASH NEWS

ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മുന്‍ മന്ത്രിപ്പുത്രിയെ കൊന്നു; കൊല സ്വത്ത് തട്ടിയെടുക്കാന്‍

Published : 23rd July 2016 | Posted By: SMR

പട്‌ന: സ്വത്ത് തട്ടിയെടുക്കാന്‍ മുന്‍ മന്ത്രിയുടെ വിധവയായ മകളെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയതായി കേസ്. ബിഹാര്‍ മുന്‍ മന്ത്രി ബൈദ്യനാഥ് ഷാനിയുടെ മകള്‍ സംഗീത കുമാരിയാണ് കൊല്ലപ്പെട്ടത്. ബെഗുസരായ് ജില്ലയിലെ ബരാഗാവിലാണ് സംഭവം. മകളുടെ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരേ ഷാനി ഖോദവന്ദപുര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
ഇക്കഴിഞ്ഞ 20ന് സ്വത്തുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ കുടുംബക്കാര്‍ പ്രശ്‌നമുണ്ടാക്കുന്നതായി മകള്‍ തന്നെ വിളിച്ചറിയിച്ചിരുന്നു. താന്‍ ബന്ധുക്കളോടൊപ്പം മകളുടെ വീട്ടിലെത്തിയപ്പോള്‍, മകളുടെ വിവാഹസമയത്തു നല്‍കിയ 300 ഗ്രാം സ്വര്‍ണം ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരങ്ങളും കൈക്കലാക്കുന്നതാണ് കണ്ടത്. അതിനു ശേഷം അവര്‍ മകളോട് അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു. അത് നല്‍കാന്‍ അവള്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഭര്‍തൃസഹോദരന്‍ വലിയ കല്ലെടുത്ത് മകളുടെ നെഞ്ചത്തേക്ക് എറിഞ്ഞു.
ഇതില്‍ ഗുരുതരമായി പരിക്കേറ്റ മകള്‍ ചികില്‍സയിലിരിക്കേ കഴിഞ്ഞ ദിവസം മരണപ്പെട്ടതായും ഷാനി പരാതിയില്‍ പറയുന്നു. തന്റെ സംരക്ഷണത്തിലുള്ള മൂന്നു പേരക്കുട്ടികളുടെ ജീവനു ഭീഷണി നിലനില്‍ക്കുന്നതായും ഷാനി പരാതിയില്‍ ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക