|    Nov 21 Tue, 2017 4:20 am
FLASH NEWS

ഭര്‍ത്താവിനെ വാര്‍ഡന്‍മാര്‍ മര്‍ദിച്ചുവെന്ന് യുവതിയുടെ പരാതി

Published : 2nd December 2016 | Posted By: SMR

തിരുവനന്തപുരം: അടിപിടിക്കേസില്‍ ആറുവര്‍ഷത്തെ തടവിന് ശിക്ഷിച്ച് ജയില്‍ കഴിയുന്ന ഭര്‍ത്താവിനെ ജയില്‍ വാര്‍ഡന്മാര്‍ മര്‍ദ്ദിച്ചവശനാക്കിയതായി പരാതി. കരമന, മേലാറന്നൂര്‍, എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അംബികയാണ് ഭര്‍ത്താവ് വിജയന് ജയിലില്‍ ക്രൂരമായി മര്‍ദനമേറ്റതായി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, ജയില്‍ ഡിഐജി എന്നിവര്‍ക്ക് പരാതി നല്‍കിയതായും അവര്‍ പറഞ്ഞു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഒരു കാരണവുമില്ലാതെ വിജയനെ ജയില്‍ വാര്‍ഡന്മാര്‍ മര്‍ദ്ദിക്കുകയും മുതുകില്‍ ചവിട്ടുകയും നെഞ്ചിലും അടിവയറിലും ഇടിക്കുകയും ചെയ്തതായി അംബിക പറഞ്ഞു. വിജയനൊപ്പം കൂട്ടുപ്രതികളായി ജയിലില്‍ കിടക്കുന്നവരുടെ ബന്ധുക്കള്‍ ഫോണില്‍ വിളിച്ചുപറഞ്ഞാണ് വിവരം അറിഞ്ഞതെന്നും സംഭവം അന്വേഷിച്ച് ജയിലില്‍ എത്തിയപ്പോള്‍ സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് വിജയനെ കണ്ടെതെന്നും അവര്‍ പറഞ്ഞു. മൂത്രമൊഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ അവശനായ വിജയന്‍ ഇപ്പോള്‍ ജയിലിനുള്ളിലെ ക്ലിനിക്കില്‍ ചികില്‍സയിലാണ്. ഭര്‍ത്താവിനെ അകാരണമായി മര്‍ദിച്ച വാര്‍ഡന്‍മാര്‍ക്കെതിരെ അടിയന്തരനടപടി സ്വീകരിക്കമെന്ന് അവര്‍ ആവശ്യപ്പെട്ടു. പുലയനാര്‍കോട്ട സര്‍ക്കാര്‍ ആശുപത്രിയിലെ ലാബ് അസിസ്റ്റന്റാണ് അംബിക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക