|    Oct 23 Mon, 2017 7:15 pm
FLASH NEWS

ഭര്‍ത്താവിനെ പോലിസ് ഭീഷണിപ്പെടുത്തുന്നതായി യുവതിയുടെ പരാതി

Published : 27th October 2016 | Posted By: SMR

പത്തനംതിട്ട: കള്ളക്കേസില്‍ കുടുക്കി ഗൃഹനാഥനെ വീട്ടില്‍ കയറാന്‍ അനുവദിക്കാതെ ദ്രോഹിക്കുന്നതായി പരാതി. തണ്ണിത്തോട് മണ്ണീറ കൊല്ലശേരില്‍ കെ ജെ സാമുവലിന്റെ ഭാര്യ ബിന്ദു പി ചെറിയാനാണ് പരാതിക്കാരി. ഇവരുടെ വീടിന് സമീപം താമസിക്കുന്ന ഏതാനും പേര്‍ ചേര്‍ന്ന്  ബിന്ദുവിന്റെ ഭര്‍ത്താവ് സാമുവേലിനെയും  സഹോദരനെയും നിരന്തരം ആക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നതായി ബിന്ദു വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ആഗസ്ത് 29ന് ഭര്‍ത്താവിനെയും സഹോദരനെയും സംഘം ചേര്‍ന്ന് ആക്രമിച്ചു.  ഒക്‌ടോബര്‍ 11നും സമാന സംഭവം ആവര്‍ത്തിക്കുകയുണ്ടായി. എന്നാല്‍ ആക്രമത്തിനിരയായ ഭര്‍ത്താവിനെതിരേ പോലിസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നതായി ബിന്ദു പറയുന്നു. പോലിസിന്റെയും അക്രമി സംഘത്തിന്റെയും ഭീഷണി കാരണം ഭര്‍ത്താവ് വീട്ടിലേക്ക് വരുന്നില്ലെന്നും അവര്‍ പറഞ്ഞു. കിണറ്റില്‍ വിഷവും മാലിന്യവും കലര്‍ത്തിയും ദ്രോഹിക്കുന്നു. നീതിതേടി ജില്ലാ പോലിസ് മേധാവി, വനിതാ ഹെല്‍പ്‌ലൈന്‍ എന്നിവരെ സമീപിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.  പോലിസ് നിരന്തരം തങ്ങളുടെ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തുകയാണ്.  ലൈസന്‍സ് ഇല്ലാതെ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനെതിരെ രംഗത്തുവന്നതാണ് അക്രമിസംഗത്തിന്റെ വിദ്വേഷത്തിന് കാരണമെന്ന് സംശയിക്കുന്നതായും ബിന്ദു പറഞ്ഞു. ഭരണകക്ഷിയില്‍പ്പെട്ട ചിലരുടെ പിന്തുണ അക്രമസംഘത്തിന് ലഭിക്കുന്നതായും ബിന്ദു ആരോപിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക