|    Feb 18 Sun, 2018 12:24 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍

Published : 3rd May 2017 | Posted By: fsq

പത്തനാപുരം: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റിലായി. രോഗം ബാധിച്ച് ഏറെ നാളായി കിടപ്പിലായ ഭര്‍ത്താവ് തലവൂര്‍ രണ്ടാലുംമൂട് ചുണ്ടമല അശ്വതി ഭവനില്‍ സുന്ദരന്‍ ആചാരി (59) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ വസന്ത(49)യെ കുന്നിക്കോട് പോലിസ് അറസ്റ്റു ചെയ്തത്.ഏറെ നാളായി തളര്‍ന്ന് എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയിലായിരുന്ന സുന്ദരന്‍ ആചാരിയെ  ശനിയാഴ്ച രാവിലെയാണ് കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖം ബാധിച്ച് മരിച്ചതാണന്നാണ് ഭാര്യ വസന്ത അറിയിച്ചത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ തലവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ അജയകുമാറിന് മരണത്തില്‍ സംശയം തോന്നുകയും കുന്നിക്കോട് പോലിസില്‍ അറിയിക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തി. തലയിണ കൊണ്ട് അമര്‍ത്തി ബോധം കെടുത്തിയ ശേഷം വയര്‍ കഴുത്തില്‍ ചുറ്റി കൊന്നതാണെന്ന് വസന്ത ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി  പോലിസ് പറഞ്ഞു.പ്രതിയെ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കൊലപ്പെടുത്താന്‍ ഉപയോഗിച്ച തലയണയും മൊബൈല്‍ ചാര്‍ജറിന്റെ വയറും പോലിസ് കണ്ടെടുത്തു. പുനലൂര്‍ എഎസ്പി കാര്‍ത്തികേയന്‍ ഗോകുല്‍ ചന്ദ്രന്‍, പത്തനാപുരം സിഐ എസ് നന്ദകുമാര്‍, കുന്നിക്കോട് എസ് ഐ സുരേഷ്‌കുമാര്‍, ഷാഡോ പോലിസ് എസ്‌ഐ എസ് ബിനോജ്, കൃഷ്ണകുമാര്‍, എ ഷാജഹാന്‍, അയൂബ്, നെല്‍സണ്‍, ബാബുരാജ്, ലതാകുമാരി, എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss