|    Sep 19 Wed, 2018 5:11 am
FLASH NEWS
Home   >  National   >  

ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Published : 7th May 2017 | Posted By: mi.ptk

ത്സാന്‍സി: ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ജാലുവാന്‍ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഭര്‍ത്താവിനെ വാഹനത്തില്‍ കെട്ടിയിട്ട ശേഷം എട്ടുപേരടങ്ങുന്ന സംഘം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം ദമ്പതികളെ ഹൈവേയില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു.
കരകൗശലപ്പണിക്കാരായ ജാലുവാന്‍ സ്വദേശികളായ ദമ്പതികള്‍ ജയ്പൂരില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. വ്യാഴാഴ്ച രാത്രി ജയ്പൂരില്‍ നിന്ന് ഔരിയയിലെത്തിയ ദമ്പതികള്‍ വാഹനം നോക്കി നില്‍ക്കെ അതുവഴി വന്ന ലോറി ഡ്രൈവര്‍ സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. ദമ്പതികളെ കയറ്റി പോയ ലോറി ഒരു മദ്യശാലക്ക് സമീപം നിര്‍ത്തി. ഇവിടെനിന്നും കയറിയ ഡ്രൈവറുടെ സുഹൃത്തുക്കള്‍ യുവതിയുടെ ഭര്‍ത്താവിനെ വാഹനത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് ലോറി നിര്‍ത്തിയ ശേഷം യുവതിയെ വിജനമായ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. പിന്നീട് ഇവരുടെ പണവും മറ്റും കവര്‍ന്നെടുത്തശേഷം ദമ്പതികളെ ഹൈവേയില്‍ ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss