|    Feb 25 Sun, 2018 9:11 pm
FLASH NEWS

ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവം;ദുരൂഹതയെന്ന് ബന്ധുക്കള്‍

Published : 5th May 2017 | Posted By: fsq

 

പൊന്നാനി: ഭര്‍തൃവീട്ടില്‍ യുവതി മരണപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. എരമംഗലം താഴത്തേല്‍പടി സ്വദേശിനിയായ യുവതിയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതായി കണ്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് എരമംഗലം അയിരൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍വച്ച് മരണം സംഭവിച്ചത്. യുവതിയെ പെരുമ്പടപ്പ്പാറ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. കഴുത്തില്‍ പാടുകള്‍ കണ്ടതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം കൊണ്ടുപോവാന്‍ ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍, മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോവാതെ മൃതദേഹം വീണ്ടും ഭര്‍തൃവീട്ടിലേക്ക് കൊണ്ടുപോവുകയും, യുവതിയുടെ വീട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. എന്നാല്‍, നിരന്തരമായി ഭര്‍തൃവീട്ടുകാരുടെ പീഡനം നേരിടുന്ന യുവതിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പെരുമ്പടപ്പ് പോലിസില്‍ പരാതി നല്‍കി. പീഡനം അസഹ്യമായതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് ആരോപണമുയരുന്നത്. ഭര്‍ത്താവ് വാഴപ്പുള്ളി കിഷോറിനെയും അച്ഛന്‍ കൃഷ്ണനെയും പോലിസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. നിരന്തരമായി സ്ത്രീധനത്തെച്ചൊല്ലി പീഡിപ്പിക്കുന്നുണ്ടെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പ്രവാസിയായ കിഷോര്‍ ആഴ്ചകള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. തുടര്‍ന്നുണ്ടായ പീഡനവും ആത്മഹത്യയ്ക്ക് കാരണമായതായി ബന്ധുക്കള്‍ പറയുന്നു. ഒരു വയസ്സ് പ്രായമുള്ള ദക്ഷ, ദീക്ഷ എന്നീ ഇരട്ട കുട്ടികളുടെ മാതാവാണ് മരണപ്പെട്ട ദൃശ്യ. തഹസില്‍ദാറുടെയും പൊന്നാനി സിഐയുടെയും സാനിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss