|    Feb 20 Tue, 2018 11:24 am
FLASH NEWS
Home   >  Kerala   >  

ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

Published : 2nd November 2017 | Posted By: shins

അടിമാലി: ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതിയെ മൂന്നാര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. മാങ്കുളം വിരിപാറ മക്കൊമ്പില്‍ ബിജുവിന്റെ ഭാര്യ മിനി (37) ആണ് അറസ്റ്റിലായത്. ഇന്നു രാവിലെയാണ് ഇവരെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞയാഴ്ച വിരിപാറയിലെ വീട്ടില്‍ വച്ച് പ്രതിയുടെ ഭര്‍ത്താവ് ബിജുവിന്റെ അമ്മയെ
മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. മരുമകള്‍ മിനി മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ബഹളം വച്ച്
മിനി നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാരുടെ സഹായത്താല്‍ മോര്‍ണിങ് സ്റ്റാര്‍ ആശുപത്രിയിലാക്കി. അച്ചാമ്മയുടെ പരിക്കില്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെ ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഡോക്ടര്‍ പരിശോധന നടത്തിയപ്പോള്‍ കഴുത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പൊലീസിനെ വിവരം അറിയിച്ചു.
തുടര്‍ന്ന് മൂന്നാര്‍ സിഐയും സംഘവും നടത്തിയ അന്വേഷണത്തിലാണ് മിനി അച്ചാമ്മയെ കേബിള്‍വയര്‍ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി കണ്ടെത്തിയത്. അച്ചാമ്മ മരിച്ചെന്ന് കരുതിയാണ് മിനി വീട്ടില്‍ തങ്ങിയത്. മരിച്ചില്ലെന്ന് അറിഞ്ഞതോടെ നാട്ടുകാരെ വിളിച്ച് അച്ചാമ്മ വീണ് പരിക്കേറ്റെന്ന് പ്രചരിപ്പിക്കുകയായിരുന്നു. കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അച്ചച്ചാമ്മയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss