|    Sep 25 Mon, 2017 1:39 pm
FLASH NEWS

ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍

Published : 2nd June 2016 | Posted By: SMR

എടക്കര: ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍.
ആനക്കല്ല് പുഞ്ചക്കൊല്ലി നടയില്‍ കുഞ്ഞമ്മയെ(70) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പുത്രഭാര്യ നടയില്‍ ജിഷ(33), കാമുകന്‍ തമിഴ്‌നാട് സ്വദേശിയുംപുഞ്ചക്കൊല്ലിയില്‍ താമസക്കാരനുമായ കുന്നുമേല്‍ കിരണ്‍കുമാര്‍(20) എന്നിവരെ എടക്കര സിഐ കെ സി സേതുവും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 29നാണ് കേസിനാസ്പതമായ സംഭവം. മരുമകള്‍ ജിഷയും കിരണ്‍കുമാറുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത വിരോധമാണ് കൊലപാതക ശ്രമത്തിന് പിന്നില്‍.
കഴിഞ്ഞ ഇരുപത്തിയൊന്‍പതിന് പുലര്‍ച്ചെ രണ്ടു മണിക്ക് കിരണ്‍കുമാര്‍ കുഞ്ഞമ്മയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന അവരുടെ കഴുത്ത് ഞെരിച്ചും, മൂക്കും, വായും പൊത്തിപ്പിടിച്ചും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ട കുഞ്ഞമ്മ പിറ്റേന്നുതന്നെ പോത്തുകല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കിരണ്‍കുമാറിനെ കുഞ്ഞമ്മ തിരിച്ചറിയുകയും ചെയ്തിരുന്നു.
സംഭവം നടന്ന ദിവസം ജിഷയും, വിദേശത്ത് നിന്നെത്തിയ ഭര്‍ത്താവ് ലെജിയും എറണാകുളത്തായിരുന്നു. അവിഹിതബന്ധം ഭര്‍ത്താവറിയാതിരിക്കാന്‍ വേണ്ടിയാണ് ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ജിഷ കിരണിന് പ്രേരണ നല്‍കിയത്. കേസില്‍ കിരണ്‍കുമാര്‍ ഒന്നാം പ്രതിയും, ജിഷ രണ്ടാം പ്രതിയുമാണ്.
വധശ്രമത്തിനാണ് ഇരവരുടെയും പേരില്‍ കേസെടുത്തിട്ടുള്ളത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പോത്തുകല്‍ അഡീഷണല്‍ എസ്‌ഐ ശശീന്ദ്രന്‍, എഎസ്‌ഐമാരായ ജയചന്ദ്രന്‍, സന്തോഷ്, സിപിഒ വിജേഷ്, ഡബ്ല്യ.സിപിഒമാരായ ജോബിനി ജോസഫ്, സലീന എന്നിവരും സംഘത്തിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക