|    Sep 25 Tue, 2018 4:38 am
FLASH NEWS

ഭര്‍തൃമതി മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി

Published : 5th October 2017 | Posted By: fsq

 

താമരശ്ശേരി: ഭര്‍തൃമതിയായ യുവതി ഭര്‍ത്താവിനേയും മക്കളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയി. ചുങ്കം ചാമക്കാലയില്‍ ജസീന(28) ആണ് ഭര്‍ത്താവിനേയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളേയും ഉപേക്ഷിച്ച് കാമുകനായ അയല്‍വാസി അനിലിനൊപ്പം പോയത്. രണ്ട് ദിവസം മുമ്പ് യുവതിയേയും അയല്‍വാസിയേയും കാണാതായതായി ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തനിടയിലാണ് ഇരുവരും താമരശ്ശേരി പോലിസ് സ്റ്റേഷനില്‍ എത്തിയത്. വിവരമറിഞ്ഞ് ഭര്‍ത്താവും രണ്ട് കുട്ടികളും മറ്റ് ബന്ധുക്കളും സ്റ്റേഷനില്‍ എത്തിയിരുന്നു. മാതാവിനെ കണ്ടതോടെ മക്കള്‍ വാവിട്ടു കരഞ്ഞു തങ്ങളുടെ കൂടെ വരണമെന്നാവശ്യപ്പെട്ടു. എല്ലാം മറന്നു സ്വീകരിക്കാന്‍ ഭര്‍ത്താവ് തയ്യാറായെങ്കിലും യുവതി ഇതിനൊന്നും തയ്യാറായില്ല. ഇതോടെ പോലിസ് ഇരുവരേയും കോടതിയില്‍ ഹാജറാക്കി. കാമുകനൊപ്പം പോവാനാണ് താല്‍പര്യമെന്നറിയിച്ചതോടെ കോടതി യുവതിയെ സ്വന്തം ഇഷ്ടപ്രകാരം വിട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss