|    Jun 23 Sat, 2018 9:50 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഭര്‍തൃമതിയെ ബലാല്‍സംഗം ചെയ്ത് കവര്‍ച്ച നടത്തിയ യുവാക്കള്‍ അറസ്റ്റില്‍

Published : 15th February 2018 | Posted By: kasim kzm

അരീക്കോട്: വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത് കവര്‍ച്ച നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. വടകര മയ്യന്നൂര്‍ പനമ്പത്ത് ഇസ്മായില്‍ (27), മയ്യന്നൂര്‍ തട്ടാരത്തിമീത്തല്‍ ഷാനവാസ് (35) എന്നിവരെയാണു മലപ്പുറം ഡിവൈഎസ്പിയും സംഘവും അറസ്റ്റ് ചെയ്തത്. അഞ്ച് വയസ്സായ കുട്ടിയോടൊപ്പം താമസിക്കുന്ന ഭര്‍തൃമതിയായ യുവതിയെ വീടിന്റെ പിന്‍വാതിലിലൂടെ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ആഭരണങ്ങളും പാസ്‌പോര്‍ട്ടും ഫോണും മറ്റ് രേഖകളും കവര്‍ച്ചചെയ്തു. കഴിഞ്ഞ ഏഴിനാണു സംഭവം. അറസ്റ്റിലായ ഇസ്മായില്‍ പലയിടത്തുനിന്നായി വിവാഹം ചെയ്ത കേസും നിലവിലുണ്ട്. ശേഷം ഫോണില്‍ വിളിച്ച് മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കുന്നതിനു രണ്ടു ലക്ഷം രൂപ പ്രതികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു യുവതി ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയ്ക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് എസ്പിയുടെ നിര്‍ദേശപ്രകാരം കേസന്വേഷിച്ച ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സിഐ എം വി ഷൈജു, അരീക്കോട് എസ്‌ഐ സിനോദ് കെ, സിപിഒ ജിഗീഷ്, രാജരത്‌നം, പ്രത്യേക അന്വേഷണസംഘങ്ങളായ ശശി കുണ്ടറക്കാട്, സജീവ് എന്നിവര്‍ ചേര്‍ന്നാണു മുക്കത്ത് വച്ച് ഇവരെ പിടികൂടുന്നത്. യുവതിയുടെ വീടിനോടു ചേര്‍ന്നുള്ള സിസിടിവി കാമറയില്‍ ബൈക്കില്‍ എത്തിയ സംഘത്തിന്റെ ദൃശ്യം പതിഞ്ഞിരുന്നു. നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ബൈക്കിനെ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണു സംഘാംഗങ്ങളെ കുറിച്ച് സൂചന ലഭിക്കുന്നത്. അറസ്റ്റിലായ പ്രതികളെ ഇന്ന് മഞ്ചേരി കോടതിയില്‍ ഹാജരാക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss