|    May 30 Tue, 2017 11:07 am
FLASH NEWS

ഭര്‍തൃമതിയെ നഗ്‌നയാക്കി ഫോട്ടോ എടുത്തതായി പരാതി

Published : 26th February 2016 | Posted By: SMR

കാസര്‍കോട്: ഭര്‍തൃമതിയെ ലോഡ്ജില്‍ കൊണ്ടു പോയി ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി മയക്കിയ ശേഷം നഗ്‌നയാക്കി ഫോട്ടോയെടുത്തെന്ന പരാതിയില്‍ എഎസ്‌ഐക്കെതിരെ അന്വേഷണം തുടങ്ങി. കാസര്‍കോട് ബോംബ് സ്‌ക്വാഡിലെ എഎസ്‌ഐയായ പയ്യന്നൂര്‍ സ്വദേശിക്കെതിരെയാണ് അന്വേഷണം. മറ്റൊരു പോലിസുകാരന്‍ മുഖാന്തിരം പരിചയപ്പെട്ട ബദിയടുക്കയിലെ 35കാരിയായ ഭര്‍തൃമതിയെ കര്‍ണാടക സുബ്രഹ്മണ്യയിലെ ലോഡ്ജില്‍ കൊണ്ടുപോയി നഗ്‌നയാക്കി നിര്‍ത്തി ഫോട്ടോയെടുത്തെന്നാണ് പരാതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day