|    Dec 13 Thu, 2018 2:21 am
FLASH NEWS

ഭര്‍തൃമതിയായ യുവതിയോട് യുവാവ് അപമര്യാദയായി പെരുമാറിയതായി പരാതി

Published : 14th April 2018 | Posted By: kasim kzm

വടകര: ഭര്‍തൃമതിയായ യുവതിയോട് യുവാവ് അപമര്യദയായി പെരുമാറിയതായി പരാതി. ഇന്നലെ വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം. ടൗണില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഭര്‍ത്താവിനോടൊപ്പം എത്തിയ യുവതിയോടാണ് യുവാവ് അമര്യാദയായി പെരുമാറിയതും ബൈക്കില്‍ കയറ്റാനും ശ്രമിച്ചത്.
ഭര്‍ത്താവ് സാധനങ്ങള്‍ വാങ്ങുന്നതിനിടെ തിരക്ക് കാരണം വടകര പഴയബസ്സ് സ്റ്റാന്‍ഡിലെ ബ്ലൂ സ്റ്റാര്‍ ഹോട്ടലിന് സമീപത്ത് നില്‍പിച്ച യുവതിയോട് ബൈക്കിലെത്തിയ യുവാവ് അശ്ലീലം കലര്‍ന്ന് വാക്കുകള്‍ ഉപയോഗിക്കുകയും ബൈക്കില്‍ കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. കുറച്ച് നേരം യുവതി തന്നെ പ്രതികരിച്ചെങ്കിലും യുവാവ് പോകാന്‍ തയ്യാറായില്ല.
തുടര്‍ന്ന് നാട്ടുകാരോട് യുവതി കാര്യങ്ങള്‍ പറയുന്നതിനിടെ യുവാവ് ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. സംഭവത്തില്‍ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് വടകര പൊലീസില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച പൊലീസ് യുവാവ് ഉപേക്ഷിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു. ബൈക്ക് നമ്പര്‍ ഉപയോഗിച്ച് യുവാവിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss