|    Oct 17 Wed, 2018 4:01 pm
FLASH NEWS

ഭര്‍തൃഗൃഹത്തില്‍ യുവതിയുടെ മരണം: അന്വേഷിച്ചില്ലെന്ന് പരാതി

Published : 23rd February 2018 | Posted By: kasim kzm

കട്ടപ്പന: ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി വിഷം ഉള്ളില്‍ച്ചെന്നു മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന പിതാവിന്റെ പരാതിയില്‍ കാര്യമായ അന്വേഷണം നടന്നില്ലെന്നു പരാതി. ജില്ലാ പോലിസ് മേധാവിക്കു പരാതി നല്‍കിയതോടെ അന്വേഷണം കട്ടപ്പന സിഐയ്ക്കു കൈമാറിയിരുന്നു.
ചക്കുപള്ളം വലിയപാറ സജി കെ. ജോണിന്റെ മകളും ഈട്ടിത്തോപ്പ് കുപ്പച്ചാംപടി തൂവയില്‍ അഭിലാഷിന്റെ ഭാര്യയുമായ നീതുമോള്‍ (26) കഴിഞ്ഞ ജനുവരി 14ന് ആണ് മരിച്ചത്. 13ന് ഉച്ചയ്ക്കു പന്ത്രണ്ടോടെ സജിയെ അയല്‍വാസിയായ സ്ത്രീ ഫോണില്‍ വിളിച്ച് നീതു വിഷംകഴിച്ചതായി അറിയിച്ചു.
വിഷം കഴിച്ച് ഒരുമണിക്കൂറിനുശേഷമാണ് താന്‍ വിവരം അറിഞ്ഞതെന്നു സജിയുടെ പരാതിയിലുണ്ട്. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാലതാമസം വരുത്തിയെന്നും ആരോപണമുണ്ട്. ആശുപത്രി ചെലവ് വഹിച്ചത് തന്റെ രണ്ടാമത്തെ മകളുടെ ഭര്‍ത്താവാണ്. മരണാനന്തര ചടങ്ങുകളില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും പങ്കെടുക്കാതിരുന്നതോടെ മരണത്തില്‍ സംശയമുണ്ടെന്നു വ്യക്തമാക്കി തങ്കമണി പോലിസില്‍ പരാതി നല്‍കിയെങ്കിലും നീതി ലഭിച്ചില്ല. നീതുവിന്റെ മരണശേഷം കുട്ടിയെ കാണാന്‍പോലും അഭിലാഷ് തയ്യാറായിട്ടില്ലെന്നും സജി പറയുന്നു. മകള്‍ക്കു ഭര്‍തൃവീട്ടില്‍ ഗാര്‍ഹികപീഡനം ഏല്‍ക്കേണ്ടി വന്നിരുന്നെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss