|    Mar 25 Sat, 2017 3:40 am
FLASH NEWS

ഭരത് മുരളി ചലച്ചിത്രോല്‍സവം ഇന്ന് തുടങ്ങും

Published : 20th January 2016 | Posted By: SMR

ശാസ്താംകോട്ട: ദേവസ്വം ബോര്‍ഡ് വിഷ്വല്‍ മീഡിയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഭരത് മുരളി ചലച്ചിത്രോല്‍സവം ഇന്ന് തുടങ്ങും.

28ന് സമാപിക്കും. ഇന്ന് രാവിലെ 10.30ന് സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രീയനന്ദന്‍ ഉദ്ഘാടനം ചെയ്യും. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഡി ലതീഷ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് 1.30മുതല്‍ നെയ്ത്തുകാരന്‍ സിനിമയുടെ പ്രദര്‍ശനം നടക്കും. 22ന് ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍ വിഷയാവതരണം നടത്തും. ഡോ. സുശീല്‍കുമാര്‍ മോഡറേറ്ററായിരിക്കും. തുടര്‍ന്ന് 2.30ന് മുതല്‍ അധാരം എന്ന ചലച്ചിത്രത്തിന്റെ പ്രദര്‍ശനം നടക്കും.
25ന് ഉച്ചയ്ക്ക് 1.30 നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ തിരക്കഥാകൃത്ത് പല്ലിശ്ശേരി വിഷയാവതരണം നടത്തും. ഡോ. ഡി മധു മോഡറേറ്ററായിരിക്കും. തുടര്‍ന്ന് 2.30മുതല്‍ അമരം സിനിമയുടെ പ്രദര്‍ശനം നടക്കും. 27ന് ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ സംവിധായകന്‍ ആര്‍ ശരത് വിഷയാവതരണം നടത്തും. പ്രഫ. സന്ധ്യാ സി വിദ്യാധരന്‍ മോഡറേറ്ററായിരിക്കും. തുടര്‍ന്ന് 2.30മുതല്‍ പുലിജന്മം സിനിമയുടെ പ്രദര്‍ശനം നടക്കും. 28ന് രാവിലെ 10.30ന് സമാപനസമ്മേളനം സംവിധായകനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. ഡി ലതീഷ് അധ്യക്ഷത വഹിക്കും. സിനിമാ-സീരിയല്‍താരം ജയകുമാര്‍ ഭരത് മുരളി അനുസ്മരണ സമ്മേളനം നടത്തും. തുടര്‍ന്ന് 1.30മുതല്‍ കാരുണ്യം സിനിമയുടെ പ്രദര്‍ശനം നടക്കും.

(Visited 88 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക