|    Mar 26 Sun, 2017 11:20 am
FLASH NEWS

ഭരണ സ്വാധീനം കൊണ്ട് അമ്മാനമാടുന്ന അതിജീവന കല

Published : 9th March 2016 | Posted By: G.A.G
Bridge

വേള്‍ഡ് കള്‍ച്ചറല്‍ കോണ്‍ഫറന്‍സിനു വേണ്ടി സൈന്യം നിര്‍മിച്ച പാലം

ഫാഷിസത്തിന്റെ രൗദ്ര ഭാവം മനോഹരമായി മറച്ചു വെച്ച് ഇന്ത്യന്‍ മധ്യ വര്‍ഗ യുവതയെ  സംഘ പരിവാര്‍ ക്യാമ്പുകളിലെത്തിച്ച് മോഡിയെയും കൂട്ടരെയും അധികാരത്തിലേറ്റന്‍ സഹായിച്ചതിനു ആര്‍ട്ട് ഓഫ് ലിവിംഗ് അഥവാ ജീവന കലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കരാദികള്‍ക്കു അര്‍ഹമായ പ്രത്യുപകാരങ്ങള്‍ കിട്ടിത്തുടങ്ങിയെന്നു വേണം മനസ്സിലാക്കാന്‍. ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ത്രിദിന വേള്‍ഡ് കള്‍ച്ചറല്‍ കോണ്‍ഫറന്‍സിനു അത്രമാത്രമാണ് ഭരണ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തപ്പെടുന്നത്. ഇതിനുളള ഒന്നാം തരം തെളിവാണ് ഒരു സ്വകാര്യ ചടങ്ങിനു വേണ്ടി പട്ടാളത്തെ ഉപയോഗിച്ച് യമുനാ നദിക്ക് കുറുകെ സംഘാടകരില്‍ നിന്നും ഒരു ചില്ലി കാശ് പോലും വാങ്ങാതെ പാലം പണിതു നല്‍കിയ സംഭവം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തേതായിരിക്കാം ഒരു പക്ഷേ ഇത്. പാര്‍ലമെന്റില്‍ ഇതു രൂക്ഷമായ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിട്ടുണ്ട്.
ഏക്കറുകളോളം വയലുകളിലെ കൃഷി കര്‍ഷകരുടെ എതിര്‍പ്പിനെ തെല്ലും വകവെക്കാതെ പ്രസ്തുത പരിപാടിയുടെ ആവശ്യാര്‍ത്ഥം നശിപ്പിക്കപ്പെട്ടിരിക്കുന്നു. തണ്ണീര്‍തടങ്ങള്‍ മണ്ണിട്ടു നശിപ്പിക്കുകയും മരങ്ങളും പക്ഷികളുടെ വാസസ്ഥലങ്ങളും  എല്ലാ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി ആവാസ വ്യവസ്ഥക്കും പാരിസ്ഥിതിക സംതുലനത്തിനും കടുത്ത ഭീഷണി സൃഷ്ടിച്ചു കൊണ്ടാണ് പരിപാടി നടത്തപ്പെടുന്നത്.

Army Bridge
ചട്ടം ലംഘിച്ചതിനു 120 കോടി സംഘാടകരില്‍ നിന്നും ഈടാക്കണമെന്നാണ് ഹരിത ട്രൈബൂണല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യമുനാതീരത്തെ ആയിര കണക്കിനു ഏക്കര്‍ രൂപമാറ്റം വരുത്തുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പോലും വാങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
പരിപാടിയെക്കുറിച്ച് നാനാഭാഗത്തു നിന്നും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ചടങ്ങില്‍ സംബന്ധിക്കാമെന്നേറ്റിരുന്ന രാഷ്ട്രപതി മുഖര്‍ജി നേരത്തേ തന്നെ പിന്‍ മാറിയിരുന്നു. പുതിയ സാഹചര്യത്തില്‍ സുരക്ഷാ കാരമങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാന മന്ത്രി നരേന്ത്ര മോഡിയും വിട്ടു നില്‍ക്കാനണത്രെ സാധ്യത.

(Visited 2,021 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക