|    Feb 24 Sat, 2018 12:08 am
FLASH NEWS

ഭരണ പോരായ്മകള്‍ വിമര്‍ശിക്കുന്നവരെ തീവ്രവാദികളാക്കുന്നു: കുഞ്ഞാലിക്കുട്ടി

Published : 15th January 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: ഭരണ പോരായ്മകളെ വിമര്‍ശിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് പി കെ കുഞ്ഞാലികുട്ടി എംഎല്‍എ. പെരിന്തല്‍മണ്ണയില്‍ നടക്കുന്ന എംഎസ്എം പ്രോഫ്‌കോണിലെ രണ്ടാം ദിവസത്തില്‍ ബൗദ്ധിക സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരമെന്നാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഓരോദിവസം കഴിയുംതോറും നോട്ട് നിരോധനത്തിന്റെ കൂടുതല്‍ തിക്ത ഫലങ്ങള്‍ രാജ്യം അനുഭവിക്കുന്നുവെന്നുംകുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇ ടി മുഹമ്മദ് ബഷീര്‍ എംപി മുഖ്യാതിഥിയായിരുന്നു. ഡോ. സുല്‍ഫിക്കറലി, ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, അഷ്‌റഫ് ഒമാന്‍, എംഎല്‍എമാരായ പി കെ ബഷീര്‍,  മഞ്ഞളാംകുഴിഅലി,  പി വി അന്‍വര്‍, സാഹിത്യകാരന്‍ പി സുരേന്ദ്രന്‍, അഡ്വ. മായിന്‍കുട്ടി മത്തേര്‍, ടി പി അഷ്‌റഫലി, ജലീല്‍ മാമാങ്കര, സിറാജ് ചേലേമ്പ്ര, നിസാര്‍ ഒളവണ്ണ, ശുക്കൂര്‍ സ്വലാഹി, പി കെ ഫിറോസ്, വി എസ് ജോയ്, മിസ്അബ് കീഴരിയൂര്‍, ജെയ്ക്ക് പി തോമസ്, ഹാസില്‍ മുട്ടില്‍, ജാസിര്‍ രണ്ടത്താണി, അഹ്മദ് സാജു, റിയാസ് മുക്കേളി, ചാര്‍ലി കബീര്‍ദാസ് സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും. കെഎന്‍എം സംസ്ഥാന പ്രസിഡന്റ്് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss