|    Oct 18 Wed, 2017 9:41 am
FLASH NEWS

ഭരണ ചിത്രം തെളിയാതെ മൂന്നാര്‍, ഇടമലക്കുടി പഞ്ചായത്തുകള്‍

Published : 10th November 2015 | Posted By: SMR

മൂന്നാര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുവലതുമുന്നണികള്‍ ഒപ്പത്തിനോടൊപ്പം എത്തിയതോടെ മൂന്നാര്‍, ഇടമലക്കുടി പഞ്ചായത്തുകളുടെ ഭരണം അനിശ്ചിതത്വത്തില്‍ തുടരുകയാണ്. കഴിഞ്ഞ തവണ യുഡിഎഫ് ഭരിച്ച സംസ്ഥാനത്തെ ആദ്യത്തെ ഗോത്രവര്‍ഗ്ഗപഞ്ചായത്തായ ഇടമലക്കുടിയില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറന്നതാണ് ഇരുമുന്നണികളെയും വിഷമത്തിലാക്കിയത്.
13 വാര്‍ഡുകളുള്ള ഇടമലക്കുടിയില്‍ യുഡിഎഫ്-5, എല്‍ഡിഎഫ്-5, ബിജെപി-3 എന്നനിലയിലാണ് കക്ഷിനില. ഇതോടെ ഭരിക്കാന്‍ കഴിയാതെ ഇരുമുന്നണികളും ആലോചനകളിലാണ്. മൂന്നാര്‍ പഞ്ചായത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. പഞ്ചായത്തു ഭരിക്കണമെങ്കില്‍ ഇരുമുന്നണികള്‍ക്കും പൊമ്പിളൈ ഒരുമൈയുടെ സ്വതന്ത്രര്‍ സഹായിക്കണം. ഇവരെ പാര്‍ട്ടിയിലെത്തിക്കാന്‍ മുന്നണികള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. 21 വാര്‍ഡുകളുള്ള മൂന്നാര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ്-10, യുഡിഎഫ്-9, പൊമ്പിളൈ ഒരുമൈ-2 എന്നതാണ് സീറ്റ് നില.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക