|    Oct 23 Tue, 2018 1:53 pm
FLASH NEWS

ഭരണസമിതീ യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

Published : 21st September 2017 | Posted By: fsq

 

കുന്ദമംഗലം:  ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ ന്നിന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപോയി. കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിച്ച ശേഷം അപ്പീല്‍ സമര്‍പ്പിച്ചവരുടെ അപേക്ഷകള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്ന് കാണാതാവുകയും അര്‍ഹതപെട്ടവര്‍ക്ക് ലിസ്റ്റില്‍ ഇടം നേടാന്‍ സാധിക്കാതെ വരികയും ഗ്രാമപഞ്ചായത്തിന് വന്നിട്ടുള്ള വീഴ്ചയുടെ ഭാഗമായി നിരവധി നിര്‍ധന കുടുംബങ്ങള്‍ക്കാണ് വീടിനുള്ള ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നത്. ഇതില്‍ പ്രതിഷേധിച്ചും ഗ്രാന്റ് റോഡ്‌സ്  ഫണ്ട് ഭരണ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ പ്രസിഡണ്ട് ഏകാധിപത്യ രീതിയില്‍ വിനിയോഗിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചുമാണ് എല്‍ഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപോയത്. ഇറങ്ങിപോയതിന് ശേഷം പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ യോഗം ചേര്‍ന്നു. യോഗത്തില്‍ എംഎം സുധീഷ്‌കുമാര്‍, പി. പവിത്രന്‍ സംസാരിച്ചു. അതേ സമയം യോഗത്തില്‍ നിന്നും പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങി പോയതില്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷമീനവെള്ളക്കാട്ട് പറഞ്ഞു. യോഗത്തില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്താത്ത കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കാറില്ലെന്നും അവര്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss