ഭരണസമിതി അംഗത്തിന്റെ ഇന്ത്യാ വിരുദ്ധ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് സക്കര്‍ബര്‍ഗ്
Published : 12th February 2016 | Posted By: SMR
വാഷിങ്ടണ്‍: ഇന്റര്‍നെറ്റ് സമത്വം സംബന്ധിച്ച ട്രായ് നിര്‍ദേശത്തെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്ക് ഭരണസമിതി അംഗം മാര്‍ക്ക് ആന്ഡേഴ്സന് നടത്തിയ ഇന്ത്യാ വിരുദ്ധ പരാമര്‍ശത്തില്‍ സിഇഒമാരോട് സക്കര്‍ബര്‍ഗ് ഖേദം പ്രകടിപ്പിച്ചു. ആന്‍ഡേഴ്സന്റെ പ്രസ്താവനയില്‍ താന്‍ അതീവ അസ്വസ്ഥനാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ആന്‍ഡേഴ്സന്റെ അഭിപ്രായം തന്റെയോ ഫേസ്ബുക്കിന്റെയോ ചിന്താഗതി അല്ലെന്നു പറഞ്ഞ അദ്ദേഹം തനിക്കും ഫേസ്ബുക്കിനും വളരെ പ്രധാനപ്പെട്ട രാജ്യമാണ് ഇന്ത്യയെന്നും അറിയിച്ചു. ഇന്ത്യയുടെ വൈവിധ്യവും മനുഷ്യത്വവും യാത്രകളിലൂടെ തനിക്ക് ബോധ്യപ്പെട്ടതാണ്. ഫേസ്ബുക്ക് സ്ഥാപകന്‍ തന്റെ പേജില്‍ കഴിഞ്ഞദിവസം കുറിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആന്ഡേഴ്സന് ഇന്റര്‍നെറ്റ് സമത്വം സംബന്ധിച്ച ട്രായ് തീരുമാനത്തിനെതിരേ രംഗത്തുവന്നത്. ദശാബ്ദങ്ങളായി ഇന്ത്യക്കാര്‍ തുടര്‍ന്നുവരുന്ന കോളനിവല്‍ക്കരണ വിരുദ്ധത രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ ബാധിക്കുന്നതാണ്. എന്തുകൊണ്ട് ഇത് നിര്‍ത്തിക്കൂടാ എന്നായിരുന്നു ആന്‍ഡേഴ്സന്റെ പ്രസ്താവന.
തന്റെ പ്രസ്താവന പിന്‍വലിച്ച് ഖേദപ്രകടനവുമായി ആന്‍ഡേഴ്സനും രംഗത്തുവന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.