|    Jul 16 Mon, 2018 2:30 pm
FLASH NEWS

ഭരണമുപയോഗിച്ച് സംഘപരിവാരം ജനാധിപത്യത്തെ അട്ടിമറിക്കുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി

Published : 4th August 2017 | Posted By: fsq

 

തൊടുപുഴ: ഭരണമുപയോഗിച്ച് സംഘ്പരിവാര്‍ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന്  വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. പശുവിന്റെ പേരില്‍ നടക്കുന്ന മുസ്‌ലിം ദലിത് കൊലകള്‍ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ഇടുക്കി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനമുന്നേറ്റ സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ രാജ്യസഭാ തെരെഞ്ഞെടുപ്പിനെ സ്വതന്ത്രമായി നടത്താനുള്ള സാധ്യത ഇല്ലാതാക്കി എം.എല്‍.എമാരെ വിലക്കെടുത്തുകൊണ്ടിരിക്കുകയാണവര്‍. ഇതിനോടകം 7 പേരെ അവര്‍ വിലക്കെടുത്തു കഴിഞ്ഞു ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസും പരാജയപ്പെട്ടതിനാലാണ് അവരുടെ എം.എല്‍.എ മാരെ റിസോര്‍ട്ടില്‍ പാര്‍പ്പിക്കേണ്ടി വന്നത്. ബീഹാറില്‍ സി.ബി.ഐയും ആദായ നികുതി വകുപ്പിനെയും  ഉപയോഗിച്ചാണ് ലാലു പ്രസാദ് യാദവിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. കര്‍ണാടകയിലും ഇപ്പോള്‍ നടക്കുന്നത് അതാണ്. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ക്ക് മതേതര നിലപാടില്‍ പലപ്പോഴും ചാഞ്ചാട്ടമുണ്ടാകുന്നത് സംഘ്പരിവാറിന് ഗുണകരമാകുന്നുണ്ട്. മഅദനിയുടെ കാര്യത്തില്‍ കര്‍ണാടക സര്‍ക്കാറിന്റെ നിലപാട് അപകടകരമാണ്. അവര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പട്ടു. സംഘ്പരിവാറിനെ ചെറുക്കാന്‍ മതേതരശക്തികളുടെ കൂട്ടായ്മകളെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. യാസിര്‍, റിയാസ് മൗലവി, ഫൈസല്‍ കൊടിഞ്ഞി എന്നിവരുടെ കൊലപാതകത്തിലൂടെ സാമുദായിക സംഘര്‍ഷം സൃഷ്ടിച്ച് കേരളത്തില്‍ അധികാരത്തിലെത്താനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ഗൂഡാലോചന നടത്തുന്നതെന്നും, എന്നാല്‍ ബന്ധപ്പെട്ട സമുദായങ്ങളുടെ സംയമനവും കേരളത്തിന്റെ മതേതര പൊതുബോധവുമാണ് ഫാസിസ്റ്റ് ഗൂഡാലോചനയെ തകര്‍ക്കുന്നതെന്നും സമ്മേളനത്തില്‍ സംസാരിച്ച സംസ്ഥാന സെക്രട്ടറി ശശി പന്തളം പറഞ്ഞു. തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഡോ.നസിയ ഹസ്സന്റെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍  സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ അബ്ദുല്‍ ഹഖീം, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ വൈസ് പ്രസിഡന്റ് ജിന മിത്ര, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ അഷറഫ്, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് സജി നെല്ലാനിക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.പ്രോഗ്രാം കണ്‍വീനര്‍ ഷിബു പുത്തൂരാന്‍ സമ്മേളനത്തില്‍ നന്ദി പറഞ്ഞു. മങ്ങാട്ട്കവല ബസ്റ്റാന്റില്‍ നിന്നും ആരംഭിച്ച് തൊടുപുഴ നഗരം ചുറ്റിയുള്ള ജനമുന്നേറ്റ റാലിയും നടന്നു. റാലിക്ക് ജില്ലാ നേതാക്കളായ പി.പി അനസ്, അംബിക സതീഷ്, അമീന്‍ റിയാസ്, കെ.എ ജലീല്‍, മനോജ് മാങ്കുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.:

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss