|    Jan 23 Tue, 2018 10:05 am
Home   >  Todays Paper  >  page 9  >  

ഭരണമാറ്റ സമിതിയില്‍ കൈകടത്തല്‍: ആരോപണം നിഷേധിച്ച് ട്രംപ്

Published : 17th November 2016 | Posted By: SMR

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് ഭരണമാറ്റ സമിതിയില്‍ കൈകടത്തുന്നുവെന്ന ആരോപണം നിഷേധിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപ് അനുകൂലികള്‍ ഭരണമാറ്റ സമിതിയില്‍ വ്യാപക അഴിച്ചുപണി നടത്തുന്നുവെന്ന ആരോപണം ശക്തമായിരിക്കെയാണ് ട്രംപിന്റെ പ്രസ്താവന.
തന്റെ  കാബിനറ്റിലേക്കും മറ്റു പദവികളിലേക്കും ആളുകളെ തിരഞ്ഞെടുക്കുന്നത് വ്യവസ്ഥാപിത രീതിയിലായിരിക്കുമെന്ന് ട്രംപ് ടിറ്ററിലുടെ പ്രതികരിച്ചു. ഭരണമാറ്റ സമിതിയിലെ രണ്ട് ദേശീയ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥരെ പുറത്താക്കിയതായി യുഎസ് മാധ്യങ്ങള്‍ കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയത്തിനു പിന്നാലെ ഭരണമാറ്റ സമിതിയുടെ മേധാവിയായിരുന്ന ന്യൂ ജഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റീയെ മാറ്റി പകരം വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മൈക്ക് പെന്‍സിനെ നിയമിച്ചിരുന്നു. മാറ്റത്തിനു പിന്നില്‍ ട്രംപിന്റെ മരുമകനും ഉപദേശകനുമായ ജറേഡ് കുഷ്‌നര്‍ ആണെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
മുന്‍ കോണ്‍ഗ്രസ് അംഗവും ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാനുമായ മൈക്ക് റോജര്‍ ഭരണമാറ്റ സമിതി സുരക്ഷാവിഭാഗത്തില്‍നിന്നു വിരമിക്കുന്നതായി കഴിഞ്ഞ ചെവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്.
റോജറേയും ദേശീയ സുരക്ഷാ സമതിയിലെ മറ്റൊരു അംഗമായ മാത്യു ഫ്രീഡ്മാനേയും മാറ്റിയതായി ന്യൂയോര്‍ക്ക് ടൈംസ് ആണ് റിപോര്‍ട്ട് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day