|    Jul 21 Fri, 2017 10:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഭരണപരിഷ്‌കാര കമ്മീഷന്‍ ആദ്യ യോഗം ചേര്‍ന്നു

Published : 15th October 2016 | Posted By: SMR

തിരുവനന്തപുരം: ഭരണനിര്‍വഹണ വിഭാഗത്തിലേക്ക് അഴിമതി കടന്നുവരാതിരിക്കാനുള്ള നടപടികള്‍ക്കു മുന്‍തൂക്കം നല്‍കുമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. നാലാം ഭരണപരിഷ്‌കാര കമ്മീഷന്റെ ആദ്യ യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  അഴിമതി എന്ന ദുര്‍ഭൂതത്തെ ഭരണസംവിധാനത്തില്‍ നിന്നു നിര്‍മാര്‍ജനം ചെയ്യാന്‍ വിജിലന്‍സ് സംവിധാനത്തെ പുനസ്സംഘടിപ്പിക്കും. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാതൃകയില്‍ ഒരു സംസ്ഥാന വിജിലന്‍സ് കമ്മീഷനെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. അനധികൃത നിയമനങ്ങള്‍ക്ക് തടയിടാനാവണം. ഇത്തരം കാര്യങ്ങളില്‍ പഴുതടച്ച ശുപാര്‍ശകള്‍ നല്‍കാന്‍ കമ്മീഷന്‍ ശ്രമിക്കും. പൊതു പണം കൈകാര്യം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം, വിജിലന്‍സിലേക്ക് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനായി നിയമപരമായ ഒരു സ്‌ക്രീനിങ് കമ്മിറ്റി, പരിശീലനവും ബോധവല്‍ക്കരണവും നടത്താവുന്ന വിധത്തില്‍ രൂപകല്‍പന ചെയ്യപ്പെടുന്ന ഒരു വിജിലന്‍സ് അക്കാദമി എന്നിങ്ങനെ, വിജിലന്‍സിനെ കാര്യക്ഷമമാക്കാവുന്ന നിര്‍ദേശങ്ങള്‍ ഉരുത്തിരിച്ചെടുക്കാന്‍ ഈ കമ്മീഷന്‍ മുന്‍കൈയെടുക്കും.  ബിനാമികളില്‍ നിക്ഷേപിക്കപ്പെടുന്ന അവിഹിത സമ്പാദ്യമടക്കം കണ്ടുകെട്ടാന്‍ നിയമനിര്‍മാണമടക്കമുള്ള സാധ്യതകള്‍ പരിശോധിക്കും. ഒപ്പം കേരള ലോകായുക്താ നിയമവും ലോകായുക്ത സംവിധാനവും കൂടുതല്‍ ശക്തവും ഫലപ്രദവുമാക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തേണ്ടതുണ്ട്.ഭരണഭാഷ മലയാളമാക്കിയ കേരളത്തില്‍ അതു പൂര്‍ണമായി നടപ്പാക്കപ്പെടുന്നില്ല. മലയാളത്തിലുള്ള രേഖകള്‍ക്കുവേണ്ടി  ഏകീകൃസ സംവിധാനം വരണം. മലയാളത്തിലുള്ള രേഖകളുടെ യൂനികോഡ് പതിപ്പ് ലഭ്യമാക്കാനാവുമോ എന്നത് പരിശോധിക്കുമെന്നും വിഎസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക