|    Mar 26 Sun, 2017 3:28 am
FLASH NEWS

ഭരണപരിഷ്‌കാര കമ്മിഷന്‍: വി എസ് വെടി തുടങ്ങി

Published : 6th September 2016 | Posted By: Navas Ali kn

vs achu sad mode

ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ അധ്യക്ഷനായി തന്നെ നിയമിച്ചെങ്കിലും സര്‍ക്കാര്‍ തുടരുന്ന ഒതുക്കലിനെതിരേ വി എസ് പരസ്യമായി പ്രതിഷേധിച്ചു തുടങ്ങി. കമ്മീഷന്‍ സംബന്ധിച്ചുള്ള കാര്യങ്ങളൊന്നും സര്‍ക്കാര്‍ തന്നെ അറിയിക്കുന്നില്ലെന്ന പ്രധാന വിമര്‍ശനമാണ് വി എസ് അച്യുതാനന്ദന്‍ ഉന്നയിക്കുന്നത്. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിനു അദ്ദേഹം കത്തയച്ചു. ഓഫിസ് കാര്യങ്ങളിലടക്കം ആശയവിനിമയം നടക്കുന്നില്ലെന്നും വി എസ് കത്തില്‍ പറയുന്നു. സെക്രട്ടറിയേറ്റിന് പുറത്താണ്് ഭരണപരിഷ്‌ക്കരണ കമ്മിഷന് ഓഫീസ് അനുവദിച്ചത്. ഇത് വാഗ്ദാന ലംഘനമാണെന്ന് അദ്ദേഹം ആരോപിച്ചു. കമ്മീഷന്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ താന്‍ നല്‍കിയ പട്ടിക പാര്‍ട്ടി തള്ളിയതും വി എസിനെ പരസ്യ പ്രതിഷേധത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്. ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ നിയമനത്തിലെ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസമാണ് വി എസ് രംഗത്ത് വന്നത്. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ വൈകുന്നതിനെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് അത് നിയമിച്ചവരോട് ചോദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

(Visited 203 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക