|    Jun 18 Mon, 2018 9:06 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഭരണപരിഷ്‌കരണ കമ്മീഷന്‍: വിഎസിന് അതൃപ്തി

Published : 6th September 2016 | Posted By: SMR

തിരുവനന്തപുരം: ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍സ്ഥാനം ഏറ്റെടുക്കാന്‍ വൈകുന്ന കാര്യം അതു പ്രഖ്യാപിച്ചവരോടുതന്നെ ചോദിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍. കമ്മീഷന്‍ ചെയര്‍മാനായി ആഗസ്ത് 18ന് വി എസ് ചുമതലയേറ്റതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് അവ്യക്തത നിലനില്‍ക്കെയാണ്  വിഎസിന്റെ പ്രതികരണം.
കമ്മീഷന്റെ ഓഫിസ്, ജീവനക്കാര്‍ തുടങ്ങിയ കാര്യങ്ങളിലുള്ള അഭിപ്രായഭിന്നതയാണ് ചുമതലയേല്‍ക്കാന്‍ വൈകുന്നതിനു പിന്നില്‍. അതേസമയം, ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി വി എസ് സ്ഥാനമേറ്റതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതില്‍ വിവാദമില്ല. വിഎസിന്റെ ഇപ്പോഴത്തെ പ്രസ്താവന എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss