|    Jun 27 Tue, 2017 2:24 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍: വിഎസിന് ഹൈക്കോടതി നോട്ടീസ്

Published : 24th November 2016 | Posted By: SMR

കൊച്ചി: ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി വി എസ് അച്യുതാനന്ദനെ നിയമിച്ചതിനെതിരായ ഹരജിയില്‍ ഹൈക്കോടതി വിഎസ് ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
ഇടുക്കി ശാന്തന്‍പാറ സ്വദേശി അരുണ്‍ തോമസ് നല്‍കിയ ഹരജിയിലാണു കോടതി നിര്‍ദേശം.
സംസ്ഥാന സര്‍ക്കാരും ഭരണപരിഷ്‌കരണ കമ്മീഷന്‍ അംഗങ്ങളായ സി പി നായര്‍, നീല ഗംഗാധരന്‍ എന്നിവരും കമ്മീഷനിലെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെയും എതിര്‍കക്ഷികളാക്കിയാണു ഹരജി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ അധികാരത്തിലെത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് വി എസ് അച്യുതാനന്ദനെന്നും ഇതിനുള്ള പ്രത്യുപകാരമെന്ന നിലയില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വിഎസിനെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചതെന്നും ഹരജിയില്‍ ആരോപിക്കുന്നു.
ഇത്തരത്തിലുള്ള നിയമനത്തിനു യോഗ്യതയും നടപടിക്രമങ്ങളും സര്‍ക്കാര്‍ നിശ്ചയിച്ചില്ല. ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന് കാബിനറ്റ് പദവി ലഭിക്കുന്നതോടെ 30 പേരെ സ്വന്തം ഇഷ്ടാനുസരണം പേഴ്‌സനല്‍ സ്റ്റാഫിലേക്ക് നിയമിക്കാനാവും.
ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും നിയമനങ്ങള്‍ റദ്ദാക്കണമെന്നും പേഴ്‌സനല്‍ സ്റ്റാഫുകളുടെ നിയമനം പിഎസ്‌സിക്ക് വിടണമെന്നും ആവശ്യപ്പെട്ടാണ് ഹരജി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക