|    Dec 10 Mon, 2018 3:44 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഭരണപരാജയം മറയ്ക്കാന്‍ സിപിഎം പോലിസിനെ ഉപയോഗിക്കുന്നു: അബ്ദുല്‍ മജീദ് ഫൈസി

Published : 1st May 2018 | Posted By: kasim kzm

കോഴിക്കോട്: രാജ്യം നേരിടുന്ന ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ പുതിയ തലമുറയില്‍ ഉയര്‍ന്നുവന്ന പ്രതിഷേധാഗ്നിയെ പോലിസ് ഭീകരത ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കം സംസ്ഥാന ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്ന പിണറായി വിജയന്റെ ഭരണപരാജയമായി ജനം വിധിയെഴുതുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡ ന്റ് അബ്ദുല്‍ മജീദ് ഫൈസി. മലപ്പുറത്ത് എസ്പി ഓഫിസിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ജനാധിപത്യഭരണമല്ല, പോലിസ്‌രാജാണ് നടപ്പാക്കുന്നത്. ലോക്കപ്പ് കൊലകള്‍കൊണ്ട് കുത്തഴിഞ്ഞ ആഭ്യന്തരവകുപ്പിന്റെ പരാജയം ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവാതിരിക്കാനുള്ള ഇടതുപക്ഷ തന്ത്രമാണ് ഹര്‍ത്താ ല്‍ വിവാദത്തിനു പിന്നില്‍.
സോഷ്യല്‍ മീഡിയ വഴി നടത്തിയ ഹര്‍ത്താലിന്റെ പിന്നില്‍ ആരാണെങ്കിലും ആ ദിവസം തെരുവിലിറങ്ങിയ യുവാക്കള്‍ നിരപരാധികളാണ്. സംഘപരിവാരത്തിനെതിരേയുള്ള പ്രതിഷേധ സ്വരമാണ് ഇവരിലൂടെ മുഴങ്ങിയത്. ഇടത്-വലതുപക്ഷങ്ങള്‍ സംഘപരിവാരത്തിനെതിരേ മൗനംപൂണ്ടതില്‍ പ്രതിഷേധിച്ചുള്ള യുവാക്കളുടെ പ്രതിഷേധപ്രകടനമാണിത്. ലീഗും സിപിഎമ്മും സ്വന്തം അണികളെ തള്ളിപ്പറഞ്ഞ് പോലിസ് വേട്ടയ്ക്ക് വിട്ടുകൊടുക്കുമ്പോള്‍ ആര്‍എസ്എസിനെ പ്രീതിപ്പെടുത്താന്‍ യുവാക്കളെ വിട്ടുനല്‍കാന്‍ എസ്ഡിപിഐ ഒരുക്കമല്ലെന്ന് മജീദ് ഫൈസി വ്യക്തമാക്കി.
ഫാഷിസത്തിനെതിരേ തെരുവിലിറങ്ങുന്നവര്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും എസ്ഡിപിഐ നല്‍കും. ജനകീയമായ ഹര്‍ത്താലിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ ഗൂഢശ്രമമാണ് നടക്കുന്നത്. മലപ്പുറത്തിന് അപമാനം വരുത്തിയ താനൂര്‍ ബേക്കറി കവര്‍ച്ച നടത്തിയ അണികളുമായി ബന്ധമില്ലെന്നു പറയാന്‍ സിപിഎമ്മും മുസ്‌ലിം ലീഗും തയ്യാറുണ്ടോയെന്ന് അബ്ദുല്‍ മജീദ് ഫൈസി ചോദിച്ചു.
ഇടതുപക്ഷം ഫാഷിസത്തെ പ്രീണിപ്പിക്കുകയാണ്. താനൂരില്‍ ഹിന്ദുക്കളുടെ സ്ഥാപനം തിരഞ്ഞുപിടിച്ച് ആക്രമിച്ചെന്ന് നുണപ്രചാരണം നടത്തിയ കെ ടി ജലീല്‍ സത്യപ്രതിജ്ഞാലംഘനമാണു നടത്തിയത്. ജനവിരുദ്ധ നിലപാടുകള്‍ ഭരണ പിന്തുടര്‍ച്ചയാക്കുന്ന ഇടതുപക്ഷത്തിന് പശ്ചിമ ബംഗാള്‍ അനുഭവം നേരിടേണ്ടിവരുമെന്ന് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.
വൈസ് പ്രസിഡന്റുമാരായ അഷ്‌റഫ് മൗലവി മൂവാറ്റുപുഴ കോട്ടയത്തും തുളസീധരന്‍ പള്ളിക്കല്‍ കൊല്ലത്തും ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍ എറണാകുളത്തും അജ്മല്‍ ഇസ്മായില്‍ കണ്ണൂരിലും സെക്രട്ടറിമാരായ റോയ് അറക്കല്‍ ഇടുക്കിയിലും പി കെ ഉസ്മാന്‍ തിരുവനന്തപുരത്തും കെ കെ റൈഹാനത്ത് പാലക്കാട്ടും സെക്രേട്ടറിയറ്റംഗം യഹ്‌യ തങ്ങള്‍ തൃശൂരിലും സംസ്ഥാനസമിതിയംഗങ്ങളായ ഇ എസ് കാജാ ഹുസയ്ന്‍ വയനാട്ടിലും ജ്യോതിഷ് പെരുമ്പുളിക്കല്‍ പത്തനംതിട്ടയിലും വി എം ഫഹദ് ആലപ്പുഴയിലും എസ്പി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss