|    Jul 23 Sun, 2017 2:33 pm
FLASH NEWS

ഭരണപക്ഷത്ത് അഭിപ്രായ ഭിന്നത : പിറവന്തൂരില്‍ ബജറ്റ് പാസ്സാക്കാനായില്ല

Published : 21st March 2017 | Posted By: fsq

പത്തനാപുരം: സിപിഐക്കെതിരേ ഭരണസമിതിയിലെ സിപിഎം,കോണ്‍ഗ്രസ് (ബി) അംഗങ്ങള്‍ സൃഷ്ടിച്ച  അഭിപ്രായ ഭിന്നത രൂക്ഷമായതോടെ ബജറ്റ് ചര്‍ച്ച പ്രസിഡന്റ് ഇടപെട്ട് മാറ്റിവച്ചു. ഇതോടെ വൈസ് പ്രസിഡന്റിന് ബജറ്റ് പാസാക്കാനായില്ല. പിറവന്തൂര്‍ ഗ്രാമപ്പഞ്ചായത്ത് കമ്മറ്റിയിലാണ്  ബജറ്റ് അവതരണത്തിന് ശേഷം നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണ പക്ഷങ്ങള്‍ അംഗങ്ങള്‍ രംഗത്തെത്തിയത് കൈയാങ്കളിയുടെ വക്കോളമെത്തി.
ഒടുവില്‍ ചര്‍ച്ച പോലും നടത്താതെ സിപിഐ പ്രതിനിധി കൂടിയാ പ്രസിഡന്റ് ചര്‍ച്ച മാറ്റി വച്ച് യോഗം പിരിച്ചുവിടുകയായിരുന്നു.
കഴിഞ്ഞ കുറെ മാസങ്ങളായി പഞ്ചായത്ത്  ഭരണ സമിതിയില്‍ സിപിഎമ്മും  കേരള കോണ്‍ഗ്രസ് (ബി)യും പ്രസിഡന്റയ  സിപിഐയിലെ പി എസ് ശശികലയുമായി അഭിപ്രായ ഭിന്നതയിലാണ്. ഇത് പരിഹരിക്കുന്നതിനായി സിപിഎം നേതൃത്വം ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഐ കത്ത് നല്‍കിയെങ്കിലും നടപടികളില്ലാത്തതാണ് ബജറ്റ് ചര്‍ച്ച പോലും  നടക്കാത്തതിന് കാരണം. വൈസ് പ്രസിഡന്റായ കേരള കോണ്‍ഗ്രസ് (ബി)യിലെ എ റഷീദാണ് ബജറ്റ് അവതരിപ്പിച്ചത്. ധനകാര്യ കമ്മിറ്റിയിലെ കോണ്‍ഗ്രസ് ,ബിജെപി അംഗങ്ങളോട് വരെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചെങ്കിലും പ്രസിഡന്റുമായി ആലോചിക്കുകയോ നിര്‍ദ്ദേശങ്ങള്‍  സ്വീകരിക്കുകയോ  ചെയ്യാത്തതാണ് ചര്‍ച്ചയും മറ്റും മാറ്റിവച്ചതെന്ന് സിപിഐ നേതൃത്വം പറയുന്നത്.
സിപിഐയുടെ പ്രതിനിധിയായ  തന്നോട് സിപിഎം നേതൃത്വത്തിനുള്ള അഭിപ്രായ ഭിന്നതയാണ് കേരള കോണ്‍ഗ്രസ് (ബി)കാരനായ വൈസ്  പ്രസിഡന്റ് എ റഷീദിനെ കൂട്ടുപിടിച്ച് തന്നോട് ആലോചിക്കാതെയും ചര്‍ച്ച ചെയ്യാതെയും ബജറ്റ്  അവതരിപ്പിച്ചതെന്ന് സിപിഐ പ്രതിനിധിയുമായ പ്രസിഡന്റ് പി എസ് ശശികല യോഗം പിരിച്ചുവിടുന്നതിന് മുന്നോടിയായി നടത്തിയ അധ്യക്ഷത പ്രസംഗത്തില്‍ പറഞ്ഞു. പ്രതിപക്ഷമായ യൂഡിഎഫും ബിജെപിയും  ഇതിനെ അനുകൂലിച്ച് ചര്‍ച്ച നടത്താതെ മടങ്ങിയതോടെ ബജറ്റ് പാസാക്കുവാനാകാതെ നടപടികള്‍ അവസാനിക്കുകയും ചെയ്തു.
എല്ലാവരുമായി ആലോചിച്ച് അടുത്ത ദിവസങ്ങളില്‍ ബജറ്റ് ചര്‍ച്ചയും നിര്‍ദ്ദേശങ്ങളും തിരുത്തലുകളും വരുത്തി ബജറ്റ് പാസാക്കുമെന്ന്  പ്രസിഡന്റ് ശശികല അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക