|    Jul 26 Wed, 2017 6:23 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഭരണനേതൃത്വം പരാജയമാണെന്ന് ബാന്‍ കി മൂണ്‍; ദക്ഷിണസുദാനില്‍ വെടിനിര്‍ത്തല്‍

Published : 13th July 2016 | Posted By: SMR

ജൂബ: ദക്ഷിണസുദാനില്‍ പ്രസിഡന്റ് സാല്‍വ കിര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് റിയേക് മച്ചാറിനോട് കൂറു പുലര്‍ത്തുന്നവരുമായി സംഘര്‍ഷത്തിലേര്‍പെട്ട സൈനികരോട് പോരാട്ടം അവസാനിപ്പിക്കാനും അദ്ദേഹം ഉത്തരവിട്ടു. ദിവസങ്ങളായി തുടരുന്ന സംഘര്‍ഷത്തില്‍ നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. പ്രസിഡന്റിന്റെ ഓഫിസ് വക്താവ് അറ്റെനി വെക് അറ്റെനിയാണ് ഉത്തരവ് പുറത്തുവിട്ടത്. മച്ചാര്‍ അതിനെ അനുകൂലിക്കുകയും പോരാട്ടം അവസാനിപ്പിക്കാന്‍ അനുയായികളോട് ഉത്തരവിടുകയും ചെയ്തു.
പ്രസിഡന്റും മച്ചാറും തമ്മില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നതായി അറ്റെനി അല്‍ജസീറയോട് പറഞ്ഞു. ദക്ഷിണസുദാനു മേല്‍ ഉപരോധമേര്‍പ്പെടുത്താന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വെടിനിര്‍ത്തല്‍. രാജ്യത്തെ ഭരണനേതൃത്വം പരാജയമാണെന്ന് ബാന്‍ കി മൂണ്‍ കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക