|    Oct 22 Sun, 2017 9:16 pm
FLASH NEWS
Home   >  Kerala   >  

ഭരണനേട്ടങ്ങള്‍ വിവരിച്ച് എല്ലാ കുടുംബങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ കത്ത്

Published : 26th August 2016 | Posted By: mi.ptk

PINARAYI

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ കുടുംബങ്ങള്‍ക്കും കത്തെഴുതും. സര്‍ക്കാരിന്റെ 100 ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുള്ളതാവും കത്ത്.സെപ്തംബര്‍ ഒന്നിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കുക. പ്രവര്‍ത്തന നേട്ടങ്ങള്‍ എങ്ങനെ ജനങ്ങളിലെത്തിക്കാമെന്ന ചര്‍ച്ചയില്‍ പിആര്‍ഡിയാണ് ഇങ്ങനെ ഒരു ആശയം മുന്നോട്ട് വച്ചത്.  എല്ലാ പോസ്റ്റ്മാന്‍മാരുടെയും കയ്യില്‍ കത്ത് നേരിട്ടെത്തിക്കും. അവരിലൂടെ കത്ത് എല്ലാ വീടുകളിലും എത്തിക്കാനാണ് തീരുമാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക