|    Dec 12 Wed, 2018 8:12 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഭരണഘടന വിശ്വാസത്തിനും മുകളില്‍: മുഖ്യമന്ത്രി

Published : 16th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ വിശ്വാസത്തിനും മുകളിലാണെന്ന് മുഖ്യമന്ത്രി. യുവതീപ്രവേശനം സംബന്ധിച്ച സര്‍വകക്ഷി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസസംരക്ഷണത്തോടൊപ്പം ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കാനുമാവില്ല. മൗലികാവകാശങ്ങള്‍ വിശ്വാസത്തിനും മുകളിലാണ്. അവിടെ വിശ്വാസമാണ് പ്രധാനമെന്ന നിലപാട് ജനാധിപത്യസര്‍ക്കാരിന് കൈക്കൊള്ളാനാവില്ല. വിശ്വാസികളും മതനിരപേക്ഷ സമൂഹവും ഇതു മനസ്സിലാക്കുമെന്ന് കരുതുന്നു.
പ്രക്ഷോഭത്തിന്റെ പേരില്‍ ആര്‍ക്കെതിരേയും നടപടിയെടുത്തിട്ടില്ല. അക്രമം നടത്തിയവര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വനിതാ പോലിസിന്റെ പ്രായം ചിലര്‍ പരിശോധിച്ചുവെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss