|    Sep 21 Thu, 2017 4:13 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഭരണഘടന അവകാശം നിഷേധിക്കാനാവില്ല: ജസ്റ്റിസ് സിറിയക് ജോസഫ്

Published : 27th February 2016 | Posted By: SMR

കൊച്ചി: സര്‍ക്കാര്‍ നയത്തെയും കോടതികളുടെ വിധിന്യായത്തെയുമൊക്കെ വിമര്‍ശിക്കാനും വിയോജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശം ആര്‍ക്കും നിഷേധിക്കാനാവില്ലെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ്.
കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) സംഘടിപ്പിച്ച മാനേജ്‌മെന്റ് വാരാഘോഷ സമാപനത്തില്‍ കെ ടി ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അതേ സമയം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ചോദ്യംചെയ്യാനും ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. കെഎംഎ പ്രസിഡന്റ് പ്രസാദ് കെ പണിക്കര്‍ അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക