|    Sep 23 Sat, 2017 4:29 pm
FLASH NEWS
Home   >  Kerala   >  

ഭരണഘടന അട്ടിമറിക്കാനുള്ള നീക്കമാണ് ഭരണകൂടം നടത്തുന്നത്: ഹൈദരലി ശിഹാബ് തങ്ങള്‍

Published : 4th November 2016 | Posted By: Navas Ali kn

p2-ekasivilkode-udgadanam

മലപ്പുറം: ഏക സിവില്‍ കോഡിന്റെയും മുത്വലാഖിന്റെയും പേര് പറഞ്ഞ് ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കമാണ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഇതിന്റെ പിന്നില്‍ പല ഗൂഢാലോചനകളും ഒളി അജണ്ടകളും ഉണ്ടെന്ന് തിരിച്ചറിയണമെന്നും തങ്ങള്‍ പറഞ്ഞു. ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്ന ശരീഅത്ത് സംരക്ഷണ റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കക്ഷി രാഷ്്ട്രീയ മത ഭേതമന്യേ എല്ലാവരും ഇതിനെതിരെ പ്രതിരോധിക്കാനും സമര പരിപാടികളുമായി മുന്നോട്ട് മുന്നോട്ട് പോവാനും തയ്യാറാവണം. ഇന്ത്യന്‍ ഭരണഘടന മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തിയ മതസ്വാതന്ത്ര്യത്തിനെതിരെയാണ് ഈ നീക്കം. മുസ്‌ലിംകളെ പോലെ തന്നെ ഹിന്ദു, ക്രിസ്ത്യന്‍, സിക്ക്, ജൈന മതവിശ്വാസികള്‍ക്കെല്ലാം ഇന്ത്യയില്‍ പ്രത്യേകമായ വ്യക്തി നിയമങ്ങളുണ്ട്. ഈ വൈവിധ്യമാണ് ഇന്ത്യയുടെ പ്രത്യേകത. കഴിഞ്ഞ ദിവസം മലപ്പുറം കലക്്ടറേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനം മലപ്പുറത്തിന്റ പൊതുമനസ്സിനെ അത്യന്തം മുറിവേല്‍പ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക