|    Dec 17 Mon, 2018 6:04 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഭരണഘടനാ സംരക്ഷണ സംഗമങ്ങള്‍ വ്യാപിപ്പിക്കും: എസ്ഡിപിഐ

Published : 23rd November 2018 | Posted By: kasim kzm

കോഴിക്കോട്: ശബരിമല സംഘര്‍ഷ വിഷയമാക്കി നിലനിര്‍ത്തുന്നതിന്റെ പിറകിലുള്ള സംഘപരിവാര അജണ്ട തുറന്നുകാണിച്ച് ജില്ലാ തലങ്ങളില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സംഗമങ്ങള്‍ മണ്ഡലംതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍.
സംഗമങ്ങളില്‍ പ്രസംഗിക്കുന്നവര്‍ക്ക് കോഴിക്കോട്ട് സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ വിഷയമവതരിപ്പിച്ചു.
ശബരിമലയില്‍ ബിജെപിക്ക് പ്രത്യേക അജണ്ടയുണ്ടെന്ന് ദിനംപ്രതി കൂടുതല്‍ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. സുപ്രിംകോടതി വിധിക്കെതിരേ സമരരംഗത്ത് വരുന്നത് അയ്യപ്പഭക്തരല്ലെന്നും സര്‍ക്കുലര്‍ പ്രകാരം പ്രത്യേക പരിശീലനം സിദ്ധിച്ചവരാണെന്നും വ്യക്തമായിരിക്കുന്നു.
രണ്ടു മാസം ശബരിമലയില്‍ വരുന്നതിന് കെ സുരേന്ദ്രന് കോടതി വിലക്കേര്‍പ്പെടുത്തിയതോടെ ഇരുമുടിക്കെട്ടുമായി മല കയറുന്ന ബിജെപി നേതാക്കളുടെ കപടഭക്തി തകര്‍ന്നുവീണിരിക്കുന്നു.
ശബരിമലയും ശരണംവിളിയും ദക്ഷിണേന്ത്യയില്‍ ആധിപത്യമുറപ്പിക്കാനായി മറ്റൊരു അയോധ്യ സൃഷ്ടിക്കാനുള്ള ആര്‍എസ്എസ് ഗൂഢാലോചനയാണെന്നും ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ പൊതുസമൂഹം മുന്നോട്ടുവരണമെന്നും അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ആഹ്വാനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ എസ് ഷാന്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss