|    Oct 24 Wed, 2018 1:49 am
FLASH NEWS

ഭരണഘടനാ മൂല്യങ്ങളില്‍ നിന്നുള്ള വ്യതിയാനം രാഷ്ട്രത്തെ ദുര്‍ബലപ്പെടുത്തും: മന്ത്രി

Published : 28th January 2017 | Posted By: fsq

 

വിദ്യാനഗര്‍: ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ ശിലയായ ഭരണഘടന വായിക്കാനും ആഴത്തില്‍  പഠിക്കാനും അതുവഴി ഉന്നതമായ ജനാധിപത്യബോധം കാത്തുസൂക്ഷിക്കാനും യുവതലമുറയ്ക്ക്  സാധിക്കണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപബ്ലിക്ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ ഭരണം സ്‌നേഹപൂര്‍വമായ സമ്മര്‍ദ്ദം കൊണ്ടാണ് നടക്കേണ്ടത്. നിര്‍ബന്ധപൂര്‍വമായ ശാസന കൊണ്ടല്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ക്കും സഹിഷ്ണുതയ്ക്കും ഭരണഘടന പ്രാമുഖ്യം നല്‍കുന്നു. രാഷ്ട്രീയ സമത്വത്തില്‍ അധിഷ്ഠിതമായ ക്ഷേമരാഷ്ട്രമാണ് റിപബ്ലിക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഏകാധിപത്യത്തിനും അരാജകത്വത്തിനും ഏകസ്വരതയ്ക്കും റിപബ്ലിക്കില്‍ സ്ഥാനമില്ല. ബഹുസ്വരതയുടെ പുണ്യഭൂമിയാണ് റിപബ്ലിക്. ഭരണഘടന വിഭാവനം ചെയ്യുന്ന രാഷ്ട്രലക്ഷ്യങ്ങള്‍ കൈവരിക്കപ്പെട്ടിട്ടുണ്ടോയെന്ന് നാം പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു, ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍, പി കരുണാകരന്‍ എംപി,  എംഎല്‍എമാരായ പി ബി അബ്ദുര്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എജിസി ബഷീര്‍ സംബന്ധിച്ചു. ജില്ലാപോലിസ്, വനിതാ പോലിസ്, സായുധ പോലിസ്, എക്‌സൈസ്, എന്‍സിസി സീനിയര്‍ ഡിവിഷന്‍ കാസര്‍കോട് ഗവ. കോളജ്, കാഞ്ഞങ്ങാട് നെഹ്‌റു കോളജ്, ജൂനിയര്‍ ഡിവിഷന്‍ എന്‍സിസി കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പെരിയ ജവഹര്‍ നവോദയ, കെഎപി നാലാം ബറ്റാലിയന്‍ ബാന്‍ഡ് പാര്‍ട്ടി, ജിഎച്ച്എസ് എസ് കാസര്‍കോട്, ചെമനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍സിസി എയര്‍വിങ്, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ എന്‍സിസി നേവല്‍ വിങ്, സ്റ്റുഡന്റ് പോലിസ് കേഡറ്റ് ജിവിഎച്ച്എസ് കുഞ്ചത്തൂര്‍, ജിഎച്ച്എസ്എസ് ബളാന്തോട്, ജിഎച്ച്എസ്എസ് ചട്ടഞ്ചാല്‍, ഗെവ. ഹൈസ്‌കൂള്‍ സൗത്ത് ബല്ല, ജവഹര്‍ നവോദയ ബാന്റ് സെറ്റ്, സ്‌കൗട്ട്‌സ് ജവഹര്‍ നവോദയ വിദ്യാലയ പെരിയ, കേന്ദ്രീയ വിദ്യാലയ നമ്പര്‍ രണ്ട്, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട്, ഗൈഡ്‌സ് വിഭാഗത്തില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാസര്‍കോട്, ജവഹര്‍ നവോദയ വിദ്യാലയ, ജയ്മാത സ്‌കൂള്‍ ബാന്റ് സംഘം എന്നിവര്‍ മാര്‍ച്ച്പാസ്റ്റില്‍ അണിനിരന്നു. കാസര്‍കോട് ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമാണ്ടര്‍ കെ വിശ്വനാഥന്‍, സബ് ഇന്‍സ്‌പെക്ടര്‍ പി വി ഗംഗാധരന്‍ എന്നിവരാണ് പരേഡ് നയിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss