|    Jan 21 Sat, 2017 11:10 pm
FLASH NEWS

ഭരണഘടനയ്ക്ക് മുകളിലൂടെ പറക്കുന്ന പരുന്തുകളെ ജുഡീഷ്യറി നിയന്ത്രിക്കണം:സ്പീക്കര്‍

Published : 11th August 2016 | Posted By: mi.ptk

sreeramakrishnan-2

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ കോടതിയ്ക്കകത്ത് കയറാന്‍ അനുവദിക്കാത്ത അഭിഭാഷകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കോടതികളുടെ പരമാധികാരം തങ്ങളുടെ കൈയ്യിലാണെന്ന അഭിഭാഷകരുടെ അഹങ്കാരം സിവില്‍ സ്റ്റേഷന്റെ ഉടമ താനാണെന്ന് വില്ലേജ് ഓഫീസര്‍ കരുതുന്നതുപോലെയെന്ന് സ്പീക്കര്‍ പറഞ്ഞു. അഭിഭാഷകര്‍ കോടതിയുടെ ഉടമസ്ഥരല്ലെന്നും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയ്ക്ക് മുകളിലൂടെ പറക്കുന്ന പരുന്തുകളെ ജുഡീഷ്യറി നിയന്ത്രിക്കണമെന്ന് പറഞ്ഞ സ്പീക്കര്‍ കോടതികളെ മാധ്യമവിലക്ക് നീക്കാന്‍ ജൂഡീഷ്യറി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 156 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക