|    Oct 24 Wed, 2018 6:10 am
FLASH NEWS

ഭരണഘടനയെ തൊട്ട് സത്യം ചെയ്തവര്‍ ഭാരണഘടന ലംഘിക്കരുത്: ജംഇയ്യത്തുല്‍ ഉലമാ

Published : 16th January 2017 | Posted By: fsq

 

കൊല്ലം: ഭരണഘടനയെ തൊട്ട് സത്യം ചെയ്തവര്‍ കസേര ഉറപ്പിക്കുക എന്ന സ്വാര്‍ത്ഥ ലക്ഷ്യത്തോടെ തന്നെ ഭരണഘടനയെ ലംഘിക്കുന്നത് ലജ്ജാവഹമാണെന്ന് ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ ചിത്രം വച്ചതാണ് ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചക്ക് കാരണമെന്ന് പറഞ്ഞ ഹരിയാന മന്ത്രി അനില്‍വിജ്ജിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി രാഷ്ട്രപിതാവിനെ വിലകുറച്ചു കാണാന്‍ ശ്രമിച്ചതിന് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജംഇയ്യത്തുല്‍ ഉലമയുടെ വജ്രജൂബിലി സമാപന സമ്മേളനത്തിന് സമാപനം കുറിച്ച് നടക്കുന്ന ഏകസിവില്‍കോഡ് വിരുദ്ധ ശരീഅത്ത് സംരക്ഷണ റാലിയുടെ പ്രചരണ സന്ദേശ യാത്രക്ക് കണ്ണനല്ലൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.സന്ദേശ യാത്ര ഓയൂരിന്‍ നിന്നും ആരംഭിച്ച് കണ്ണനല്ലൂരില്‍ സമാപിച്ചു. യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ ജാഥാ അംഗങ്ങളായ പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി, എ കെ ഉമര്‍ മൗലവി, കടയ്ക്കല്‍ ജുനൈദ്, ഇലവുപാലം ശംസുദ്ദീന്‍ മന്നാനി, വണ്ടിപ്പുര സുലൈമാന്‍ സാര്‍, ഇകെ സുലൈമാന്‍ ദാരിമി, തലനാട് സിറാജുദ്ദീന്‍ അബ്‌റാരി, എ വൈ ശിജു തോന്നയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. യോഗ ക്ലാസ്ചവറ: പന്മന ആശ്രമത്തില്‍ നടന്നുവരുന്ന യോഗ കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പുതിയ ബാച്ച് ഇന്നുമുതല്‍ ആരംഭിക്കും. ഫോണ്‍: 0476-2670930.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss